Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsആനമാടത്ത് എസ്റ്റേറ്റ്...

ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി ; ഏഴംഗ സംഘം പിടിയിൽ, 1.86 ലക്ഷം രൂപ പിടിച്ചെടുത്തു

റാന്നി : എസ്റ്റേറ്റ് ബംഗ്ലാവ് കേന്ദ്രീകരിച്ച് രഹസ്യമായി നടത്തിയിരുന്ന വൻ ചൂതാട്ടകേന്ദ്രത്തിൽ പോലീസ് മിന്നൽ പരിശോധന നടത്തി. വെച്ചൂച്ചിറ കുന്നം ആനമാടത്തിന് സമീപം അരയൻപാറയിലെ എസ്റ്റേറ്റ് ബംഗ്ലാവിൽ നടന്ന ചീട്ടുകളിയുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് പിടികൂടി. സംഘത്തിൽനിന്ന് 1,86,900 രൂപയും പിടിച്ചെടുത്തു.

ഇന്ന് പുലർച്ചെ 12.30ഓടെയായിരുന്നു റെയ്ഡ്. രഹസ്യവിവരത്തെത്തുടർന്ന് റാന്നി ഡിവൈ.എസ്.പി ജി . സന്തോഷ് കുമാറിൻ്റെ നിർദേശപ്രകാരം റാന്നി സബ് ഡിവിഷൻ ഷാഡോ ടീമും വെച്ചൂച്ചിറ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ബംഗ്ലാവ് വളഞ്ഞാണ് പോലീസ് സംഘം ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്നവരെ പിടികൂടിയത്.

റാന്നി ഈട്ടിച്ചുവട് സ്വദേശി കബീർ, ഏഴുമറ്റൂർ സ്വദേശി സലിം, കനകപ്പാലം സ്വദേശി ലൈജു, മൂക്കട സ്വദേശി സജി, ബിജു ജോസഫ്, പത്തനാട് സ്വദേശി റഷീദ്, കങ്ങഴ സ്വദേശി സിയാദ് എന്നിവരാണ് പിടിയിലായത്.

വൻതോതിൽ പണമിടപാടുകൾ ഉൾപ്പെടെയുള്ള ചൂതാട്ടമാണ് ബംഗ്ലാവിൽ നടന്നിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിടിച്ചെടുത്ത പണവും പ്രതികളെയും തുടർനടപടികൾക്കായി വെച്ചൂച്ചിറ പോലീസിന് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാള കാവ്യസാഹിതിയുടെ നേതൃത്വത്തിൽ കവിയരങ്ങ് നടന്നു

തിരുവല്ല : തിരുവല്ല മണ്ണങ്കരച്ചിറ ശ്രീ നാരായണ ക്ഷേത്രത്തിൽ ഏപ്രിൽ 12ന് നടന്ന തൃക്കൊടിയേറ്റ് ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മലയാള കാവ്യസാഹിതിയുടെ നേതൃത്വത്തിൽ കവിയരങ്ങ് നടന്നു. മോഹൻകുമാർ കണിയാന്തര , തിരുവല്ല രാജഗോപാൽ,...

വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍ വാട്‌സാപ്പ് സന്ദേശമയച്ചും അറിയിക്കാം

തിരുവനന്തപുരം : വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍ വാട്‌സാപ്പ് സന്ദേശമയച്ചും അറിയിക്കാം.  9496001912 എന്ന നമ്പറില്‍ വിളിച്ചോ വാട്‌സാപ്പ് സന്ദേശമയച്ചോ പരാതിപ്പെടാം. കെഎസ്ഇബിയുടെ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറായ 1912-ല്‍ വിളിച്ചും വൈദ്യുത...
- Advertisment -

Most Popular

- Advertisement -