Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഎംഡിഎംഎ വിൽപന...

എംഡിഎംഎ വിൽപന : കോളേജ് അധ്യാപകനടക്കം നാലുപേർ അറസ്റ്റിൽ

മലപ്പുറം : വിദ്യാർഥികൾക്കടക്കം എംഡിഎംഎ വിൽക്കുന്ന കോളേജ് അധ്യാപകനടക്കം നാലുപേർ അറസ്റ്റിൽ.മമ്പാട് എംഇഎസ് കോളജിലെ ഗെസ്റ്റ് അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ,എടവണ്ണ സ്വദേശി ടി.എൻ. റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ സുബ്രഹ്മണ്യന്റെ കൈവശം 0.4 ഗ്രാം എംഡിഎംഎ, 0.5 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തിരുന്നു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അധ്യാപകനായ സുഹൈൽ, വിവേകിനും റീനയ്ക്കും സ്ഥിരമായി എംഡിഎംഎ വിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. ഇയാൾ കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലെ മൊത്തവിതരണക്കാരിൽനിന്ന് ലഹരിവസ്തുക്കൾ വാങ്ങി വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി വിൽപ്പന നടത്തുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം : കുമ്മനം രാജശേഖരൻ

പത്തനംതിട്ട : എ ഡി എം നവീൻ ബാബുവിന്റെ മരണം വെറും ആത്മഹത്യയായി എഴുതി തള്ളാനുള്ള സർക്കാരിന്റെ വ്യഗ്രത കേസിന്റെ പ്രസക്തി ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്ന് മുൻ മിസോറാം ഗവർണറും ബിജെപി...

ശക്തമായ മഴ : 5 ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും...
- Advertisment -

Most Popular

- Advertisement -