Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeCareerനവീന്‍ ബാബുവിന്റെ...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സീനിയർ സൂപ്രണ്ടായി സ്ഥലംമാറ്റം

പത്തനംതിട്ട: കണ്ണൂരില്‍ മരണപ്പെട്ട എ.ഡി.എം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയെ കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാന്‍ഡ് റവന്യൂ കമ്മീണര്‍ ആണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയത് .

നവീന്‍ബാബുവിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു സ്ഥാനമാറ്റത്തിനായി മഞ്ജുഷ അപേക്ഷ നല്‍കിയത്. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുള്ള മാനസികാഘാതത്താല്‍ താന്‍ ജോലി ചെയ്തുവരുന്ന ഉയര്‍ന്നതും സ്വതന്ത്രവും ഏറെ സുപ്രധാനവുമായ കോന്നി തഹസില്‍ദാര്‍ തസ്തികയില്‍ തുടരാനുള്ള മാനസികാവസ്ഥ തനിക്കില്ലെന്നും തത്തുല്യമായ മറ്റൊരു സ്ഥാനത്തേക്ക് മാറ്റി നിയമിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മഞ്ജുഷ മൂന്നാഴ്ച മുമ്പ് നല്‍കിയ കത്ത് പരിഗണിച്ചാണ് സ്ഥാനമാറ്റം. തിങ്കളാഴ്ച മുതല്‍ പത്തനംതിട്ട കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്കാവും പുതിയ നിയമനം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ എസ് ആർ ടി സി യുടെ AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം ഉദ്ഘാടനം നാളെ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ ഡിജിറ്റൽ യാത്രാസേവനത്തിന്റെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള  AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം നാളെ (6) നിലവിൽ വരും. രാവിലെ 11-ന് തിരുവനന്തപുരം മസ്‌കറ്റ്...

രാജ്യസഭാ സമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂ ഡൽഹി : രാജ്യസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് അഭിസംബോധന ചെയ്യും. മൂന്നാമതും എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള രാഷ്‌ട്രപതിയുടെ ആദ്യത്തെ പ്രസം​ഗമാണ്....
- Advertisment -

Most Popular

- Advertisement -