Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsകൂടലിൽ യുവാവിനെ...

കൂടലിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പ്ലസ് ടൂ കഴിഞ്ഞ യുവാവിനെ വീടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി. കലഞ്ഞൂർ കൂടൽ ഉദയ ജങ്ഷന് സമീപം വെട്ടുവിള പടിഞ്ഞാറ്റേൽ അഭിൽ ശിവദാസൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്ലസ് ടു പഠനം പൂർത്തിയാക്കിയ അഭിൽ, കലഞ്ഞൂരിലെ  പെട്രോൾ പമ്പിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.

മരിക്കുന്നതിന് തൊട്ടുമുമ്പ് അഭിൽ തന്റെ സുഹൃത്തുക്കൾക്ക് മൊബൈലിൽ സന്ദേശം അയച്ചിരുന്നതായാണ് വിവരം. സന്ദേശം കണ്ട് പരിഭ്രാന്തരായ സുഹൃത്തുക്കൾ ഉടൻ തന്നെ വീട്ടിൽ എത്തിയെങ്കിലും അഭിലിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

ഉടൻ തന്നെ  പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം തുടർനടപടികൾക്കായി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. കൂടൽ പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി പാക് കപ്പൽ കൂട്ടിയിടിച്ചു : പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: അറബിക്കടലിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ചു.സംഭവത്തിൽ പാകിസ്താന്റെ നയതന്ത്രജ്ഞൻ സാദ് അഹമ്മദിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ചു.ഒമാന് ഏകദേശം 220 കിലോമീറ്റർ കിഴക്ക് അമിതവേഗതയിലെത്തിയ പാക്ക് കപ്പൽ ഇന്ത്യൻ...

നവജാതശിശുവിനെ  ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

തിരുവല്ല: കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ - മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള ജയരാജന്റെ തട്ടുകടയിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്....
- Advertisment -

Most Popular

- Advertisement -