Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം:...

സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം: വിദേശ മലയാളികൾക്ക് വധഭീഷണി

തിരുവല്ല: സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം പോലീസിൽ അറിയിച്ച വിദേശ മലയാളികൾക്ക് വധഭീഷണി. തിരുവല്ല കടപ്ര പതിനാലാം വാർഡിലെ എസ് എസ് വില്ലയിലെ ഫിലിപ്പ് ജോർജിനും കുടുംബത്തിനും നേരെയാണ് നാലംഗ സംഘത്തിന്റെ ഭീഷണി ഉണ്ടായത്. ഈ മാസം 19 ആയിരുന്നു സംഭവം. രാവിലെ 10.30 മണിയോടെ പത്തോളം പേരടങ്ങുന്ന സംഘം ഫിലിപ്പിന്റെ എതിർ വശത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ കൂട്ടമായി മദ്യപിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ശബ്ദം ഉയർന്നത് സഹിക്കവയ്യാതെ ഫിലിപ്പ് പോലീസിൽ വിവരം അറിയിച്ചു.

പുളിക്കിഴ് പോലിസ് എത്തുന്നതിന് മുൻപെ സംഘത്തിലെ പ്രധാനികൾ സ്ഥലത്ത് നിന്ന് കടന്നു. മദ്യപിച്ച് അവശരായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ട് അയച്ചു. സംഭവത്തിന് ശേഷം  ഉച്ചയോടെ നാലംഗ സംഘം ഫിലിപ്പിന്റെ വീട്ടിലെത്തി വധഭീഷണി മുഴക്കി. ഇതുമായി ബന്ധപ്പെട്ട് പുളിക്കീഴ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭൂട്ടാൻ വാഹനക്കടത്ത് : പ്രധാന സൂത്രധാരൻ അറസ്റ്റിൽ

കൊച്ചി : ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് പ്രധാന സൂത്രധാരൻമാരിൽ ഒരാൾ അറസ്റ്റിൽ .പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡി സ്വദേശിയായ ശ്രീ ബിശ്വദീപ് ദാസിനെയാണ് കൊച്ചി കസ്റ്റംസും പശ്ചിമ ബംഗാൾ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും ചേർന്ന്...

പാല -തൊടുപുഴ റൂട്ടില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

കോട്ടയം : പാല -തൊടുപുഴ റൂട്ടില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു .ബാഗ്ലൂരി‍ല്‍ നിന്നും തീരുവല്ലയിലേക്ക് വന്ന സൂരജ് എന്ന ടൂറിസ്റ്റ് ബസാണ് പാല -തൊടുപുഴ റൂട്ടില്‍ നെല്ലപ്പാറ എന്ന സ്ഥലത്ത് മറിഞ്ഞത് .ഇന്നു...
- Advertisment -

Most Popular

- Advertisement -