തിരുവനന്തപുരം : ആശവർക്കർമാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധം അറിയിച്ച് ആശമാർ. അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു.
‘ഇപ്പോള്‍ ഞങ്ങള്‍ മുടി മുറിച്ചുമാറ്റുന്നു, ഇനി സര്‍ക്കാര്‍ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് നൂറുകണക്കിന് ആശാവര്‍ക്കർമാർ മുടി മുറിച്ച് പ്രതിഷേധിച്ചത്.ഒരാൾ തല മുണ്ഡനം ചെയ്തു.മുറിച്ച മുടി കയ്യിൽ പിടിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യത്തിനും പെൻഷനും പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.