Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsആശാ പ്രവർത്തകർക്ക്...

ആശാ പ്രവർത്തകർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബിജെപി മഹിളാ മാർച്ച്‌ നടത്തി

പത്തനംതിട്ട : ആശാ പ്രവർത്തകർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വനിതാ ദിനത്തിൽ ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മഹിളാ മാർച്ച്‌ ബിജെപി ദേശീയ കൗൺസിൽ അംഗം വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മാരായ പ്രദീപ് അയിരൂർ, അഡ്വ. കെ ബിനുമോൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ അജിത് പുല്ലാട് എന്നിവർ സംസാരിച്ചു.

മഹിളാ നേതാക്കളായ ബിന്ദു പ്രകാശ്, മീന എം നായർ, ചന്ദ്രലേഖ എസ്, മണി എസ് നായർ, ഐശ്വര്യ ജയചന്ദ്രൻ,ദീപ ജി നായർ, ശോഭ എസ് നായർ, ശ്രീവിദ്യ സുഭാഷ്, ആശ എസ്, ശ്രീജാ പ്രദീപ്,രാജി വിജയകുമാർ, അനില എസ് നായർ, സൂര്യ, മഞ്ജുഷ, സൗമ്യ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ആശാ വർക്കർമാരുടെ സഹന സമരത്തിന് പിന്തുണ നൽകി കൊണ്ട് ആശാ പ്രവർത്തകരുടെ പ്രതിനിധികളായി പങ്കെടുത്ത ബീനാ മോഹൻ, ലേഖ എന്നിവരെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രദീപ് അയിരൂർ, അഡ്വ കെ ബിനുമോൻ എന്നിവർ ആദരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 28/05/2024 Sthree Sakthi SS 417

1st Prize Rs.7,500,000/- (75 Lakhs) SM 986255 (THIRUVANANTHAPURAM) Consolation Prize Rs.8,000/- SA 986255 SB 986255 SC 986255 SD 986255 SE 986255 SF 986255 SG 986255 SH 986255 SJ...

അവിഹിതബന്ധം ആരോപിച്ച് യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

പത്തനംതിട്ട : അവിഹിതബന്ധത്തിന്റെ സംശയം കാരണമായുണ്ടായ വിരോധത്താൽ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചും കത്തികൊണ്ട് കുത്തിയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ഭർത്താവിനെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കൽ തെക്ക് എസ്എൻവി സ്കൂളിന് സമീപം...
- Advertisment -

Most Popular

- Advertisement -