Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിലെ വീട്ടുമുറ്റത്തുനിന്നും...

തൃശ്ശൂരിലെ വീട്ടുമുറ്റത്തുനിന്നും ബൈക്കിൽ നിന്നും 19 പെരുമ്പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി

തൃശ്ശൂർ : തൃശ്ശൂരിലെ ഒരു വീട്ടുമുറ്റത്തുനിന്നും ബൈക്കിൽ നിന്നും 19 പെരുമ്പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി.പൂങ്കുന്നം എംജി നഗർ ശ്രീകൃഷ്ണനിലയത്തിൽ ബി. കാർത്തിക്കിന്റെ വീട്ടിൽനിന്നാണ് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടിയത്. പെരിങ്ങാവ് ഭാഗത്തുനിന്ന് പുഴയ്ക്കൽ ഭാഗത്തേക്കു പോകുന്ന തോടിനു സമീപമാണ് കാർത്തിക്കിന്റെ വീട്.

ചൊവ്വാഴ്ച രാവിലെയാണ് കാർത്തിക്കിന്റെ വീടിന്റെ ഗേറ്റിനോടു ചേർന്ന് ഒരു പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടത്.വൈകീട്ടോടെ വളപ്പിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പിൻകുഞ്ഞുങ്ങളെ വീണ്ടും കണ്ടെത്തി.ബൈക്കിന്റെയും സ്കൂട്ടറിന്റെയും സീറ്റ് അഴിച്ചുപരിശോധിച്ചപ്പോൾ അവിടെ നിന്നും പാമ്പിൻകുഞ്ഞുങ്ങളെ കിട്ടി. ഇതോടെ കുടുംബം വനംവകുപ്പിനെ വിവരമറിയിച്ചു.

വനംവകുപ്പിന്റെ പാമ്പുപിടിത്തക്കാർ എത്തി 3 ദിവസങ്ങൾ കൊണ്ട് 19 പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടി.പിടികൂടുന്നതിനിടയിൽ രണ്ടെണ്ണം തോട്ടിൽ ചാടിപ്പോകുകയും ചെയ്തു.തോടിനോടു ചേർന്ന വീട്ടിലെ മുറ്റത്തെ മരത്തിന് കെട്ടിയ തറയിൽ പാമ്പ് മുട്ടയിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത് . ഇനിയും മുട്ടകൾ വിരിയാനുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം .വീണ്ടും പാമ്പുകൾ ഇറങ്ങി വരികയാണെങ്കിൽ മരത്തറ പൊളിക്കാമെന്നാണ് തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂർ ലൈഫ് ലൈനിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു

അടൂർ: എല്ലാവരും നല്ല മനുഷ്യരാവുക എന്നതാണ് ഇന്ന് സമൂഹത്തിന് ഏറ്റവും ആവശ്യമെന്നു ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ. നല്ല മനുഷ്യരുടെ എണ്ണം കുറഞ്ഞുവരുന്നതാണ് മനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യം ഉണ്ടാകുവാനുള്ള കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടൂർ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മാർഗ്ഗഴികളഭം 8 മുതൽ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ജനുവരി 8  മുതൽ 14  വരെ ക്ഷേത്രം മുഖ്യതന്ത്രി  എൻ പി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കളഭാഭിഷേകം നടത്തുന്നു. 14ന് മകരശ്രീബലിയും, വലിയകാണിക്കയും ഉണ്ടായിരിക്കും. ഭക്തജനങ്ങൾക്ക് കളഭാഭിഷേകം...
- Advertisment -

Most Popular

- Advertisement -