Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : എ പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ‌‌‌എ പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി. ആറന്മുള മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരനാണ് പകരം ചുമതല.

പത്മകുമാറിനെതിരായ സംഘടന നടപടിയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാനാണ് സാധ്യത. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശാനുസരണമാണ് നടപടി. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സംഭവത്തിൽ എ പത്മകുമാർ സിപിഎമ്മിന് വിശദീകരണം നൽകിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണം.

തപാലിലൂടെ ആയിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. ദൂതൻ വഴിയാണ് പത്മകുമാര്‍ മറുപടി കൈമാറിയത്. സ്വർണ്ണകൊള്ളയിൽ ജയിലിൽ പോയപ്പോഴും പുറത്തിറങ്ങിയപ്പോഴും സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നു പത്മകുമാർ.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ 17കാരന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവം : കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

പത്തനംതിട്ട : പത്തനംതിട്ട എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ 17കാരന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇടുക്കി സ്വദേശിയായ കൗമാരക്കാരനെ മോഷണക്കുറ്റം ചുമത്തി മർദിക്കുകയും വായിൽ തുണി തിരുകുകയും...

ആർഎസ്എസ് ഹർഘർ സമ്പർക്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു തുടങ്ങും

കൊച്ചി:  ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള "ഹർഘർ സമ്പർക്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 21 ദിവസം കൊണ്ടു സംസ്ഥാനമൊട്ടാകെ 50ലക്ഷം വീടുകളിൽ സമ്പർക്കം നടക്കും.10910 ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും സംഘപ്രവർത്തകർ എത്തും. സംഘടനയുടെ നൂറുവർഷം, സേവനത്തിന്റെയും...
- Advertisment -

Most Popular

- Advertisement -