റാന്നി: റാന്നിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ വീട്ടുമുറ്റത്തെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐത്തല കീപ്പനാൽ വീട്ടിൽ സുനിലാണ് (45) മരിച്ചത്. റാന്നി-ഐത്തല റോഡിലെ ഓട്ടോ തൊഴിലാളിയാണ് ഇദ്ദേഹം. ഇന്ന് രാവിലെ സ്വന്തം വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇരിക്കുന്ന രീതിയിലാണ് സുനിലിന്റെ മൃതദേഹം പ്രദേശവാസികളും ബന്ധുക്കളും കണ്ടത്.
വിവരമറിഞ്ഞ് റാന്നി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.





