Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീകാര്യത്തെ 17കാരന്റെ...

ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം : മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം : ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാർഥി അഭിരാമിന്റെ (17) കൊലപാതകത്തിൽ കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭിറാമിന്റെ സുഹൃത്തായ പതിനേഴുകാരന്‍, പതിനേഴുകാരന്റെ പെണ്‍സുഹൃത്ത് , ശ്രീകാര്യം സ്വദേശി ഉമര്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്.

പാങ്ങപ്പാറ സംഗീത നഗർ നേതാജി ലെയ്‌നിൽ വാടകയ്ക്ക് താമസിക്കുന്ന മധുവിന്റെയും ധർമജയുടെയും മകനായ അഭിറാമിന്റെ മൃതദേഹം തിങ്കൾ വൈകിട്ടാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തുന്നത്.ഞായറാഴ്ച്ച പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡിയിലൂടെ ചാറ്റ് ചെയ്താണ് അഭിരാമിനെ വിളിച്ചുവരുത്തിയത് . കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിൽ കെട്ടി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.

അഭിരാമിനെ കാണാതായതിനെ തുടർന്ന് തിങ്കളാഴ്ച്ച പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.പെൺകുട്ടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.അഭിരാമിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മറ്റൊരു സുഹൃത്തിനെ ലക്ഷ്യമിട്ടാണ് അഭിരാമിനെ വിളിച്ചുവരുത്തിയതെന്നുമാണ് പിടിയിലായ 17കാരന്റെ പുതിയ മൊഴി. മൃതദേഹം മറവുചെയ്യാനാണ് തന്നെ വിളിച്ചുവരുത്തിയതെന്നാണ് പിടിയിലായ ഉമറിന്റെ മൊഴി.കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പണിമുടക്ക് : പായിപ്പാട് എമറാൾഡ് ഹോട്ടൽ സമരാനുകൂലികൾ അടിച്ചു തകർത്തതായി പരാതി

ചങ്ങനാശ്ശേരി : പൊതുപണിമുടക്ക് ദിവസമായ ഇന്ന് ചങ്ങനാശേരി പായിപ്പാട് ഹോട്ടലിൽ ആക്രമണം നടത്തി അക്രമി സംഘം. പായിപ്പാട് പ്രവർത്തിക്കുന്ന എമറാൾഡ് ഹോട്ടലിലാണ് ഒരു സംഘം അതിക്രമം നടത്തിയത്. സമരാനുകൂലികൾ ആണ് അതിക്രമം നടത്തിയതെന്ന്...

ജല മോഷണം : ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു

പത്തനംതിട്ട : ജലമോഷണം, ജലചൂഷണം എന്നിവ തടയുന്നതിന്റെ ഭാഗമായി കേരളവാട്ടര്‍ അതോറിറ്റി ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു. അനധികൃത ജലമോഷണം, മീറ്റര്‍ ഘടിപ്പിക്കാതെ ലൈനില്‍നിന്ന് നേരിട്ട് വെളളം ഉപയോഗിക്കുക, മീറ്റര്‍ അനുമതി ഇല്ലാതെ...
- Advertisment -

Most Popular

- Advertisement -