Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമാർത്തോമാ മെത്രാപ്പോലീത്തായ്ക്ക്...

മാർത്തോമാ മെത്രാപ്പോലീത്തായ്ക്ക് ആശംസകൾ നേർന്ന് മലങ്കരസഭ

തിരുവല്ല : മാർത്തോമാ സഭാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തായ്ക്ക് ജൻമദിന ആശംസകൾ നേർന്ന് മലങ്കരസഭ. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് വേണ്ടി മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ തിരുവല്ലയിലെ പുലാത്തിൻ അരമനയിലെത്തി സ്നേഹോപഹാരം കൈമാറി. സഭാ മാനേജിം​ഗ് കമ്മിറ്റി അം​ഗം ജോജി പി തോമസും ഒപ്പമുണ്ടായിരുന്നു.

ഫെബ്രുവരി 12ന് ഓതറ ആശാഭവനിൽ പരിശുദ്ധ കാതോലിക്കാ ബാവായുടെ ജൻമദിന ആഘോഷത്തിൽ  ഇരുസഭാധ്യക്ഷൻമാരും ചേർന്ന് കേക്ക് മുറിച്ചിരുന്നു. മാർത്തോമാ മെത്രാപ്പോലീത്തായ്ക്ക് ആശംസകൾ നേർന്ന പരിശുദ്ധ കാതോലിക്കാ ബാവാ ഇരുവരും തമ്മിലുള്ള ചില അപൂർവതകളും പങ്കുവെച്ചു.

ഒരേ കാലയളവിലാണ് ഇരുവരും സഭാനേതൃപദവിയിലേക്ക് എത്തിയത്. മാത്രമല്ല ഒരേ വർഷം ഒരേ മാസം ജനിച്ചവരും ജൻമദിനത്തിന്റെ കാര്യത്തിൽ മാത്രം ഒരാഴ്ച്ചയുടെ വ്യത്യാസമുള്ളവരാണ് തങ്ങളെന്നും ആശംസാ സന്ദേശത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടൽ ഏപ്രിൽ 19 വരെ നീട്ടി

ആലപ്പുഴ: അറ്റകുറ്റപണികൾക്കായി  അടച്ചിട്ടിരുന്ന  ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 137 (രാമപുരം ഗേറ്റ്) തുറക്കാനുള്ള സമയപരിധി ഏപ്രിൽ 19 വൈകുന്നേരം ആറ് മണി വരെ നീട്ടി. വാഹനങ്ങൾ ലെവല്‍ ക്രോസ്...

ഇറാനെ ആക്രമിച്ച് അമേരിക്ക ; മൂന്ന് ആണവകേന്ദ്രങ്ങളിൽ ബോംബിട്ടു

ടെഹ്‌റാൻ : ഇറാനെ നേരിട്ട് ആക്രമിച്ച് അമേരിക്ക. ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളിൽ ബോംബിട്ടു. ഫോർദോ, നതാൻസ്, എസ്ഫാൻ ആണവ നിലയങ്ങളിലാണ് ആക്രമണം. ഇസ്രായേൽ -ഇറാൻ സംഘർഷത്തിൽ ഇതാദ്യമായി യുഎസിന്റെ നേരിട്ടുള്ള സൈനിക ഇടപെടലുണ്ടാകുന്നത്....
- Advertisment -

Most Popular

- Advertisement -