Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsലഹരി വിരുദ്ധ...

ലഹരി വിരുദ്ധ പദ്ധതികൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി വൈ.എം.സി.എ സബ് റീജൺ

തിരുവല്ല : വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പദ്ധതികൾ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവക്ക് മുൻഗണന നൽകി പ്രവർത്തിക്കുവാനും സ്കൂൾ കോളേജ് തലങ്ങളിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ്, ആനുകാലിക വിഷയങ്ങളിൽ ചർച്ച, സെമിനാർ, മെഡിക്കൽ ക്യാമ്പുകൾ, വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുക, മുതിർന്ന പൗരന്മാർ വനിതകൾ യുവജനങ്ങൾ എന്നിവർക്കായി സമ്മേളനങ്ങളും ക്യാമ്പുകളും നടത്തുക, കിഡ്സ് ഫെസ്റ്റ്, ഇൻ്റർ വൈ.എം.സി.എ കലാമേള, ദേശീയ, റീജണൽ, സോണൽ പരിപാടികൾക്ക് ആതിയേത്വം വഹിക്കുക എന്നീ പരിപാടികൾക്ക് പ്ലാനിംഗ് ഫോറം രൂപം നൽകി.

ദേശീയ നിർവ്വഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ പ്ലാനിംഗ് ഫോറം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ പേഴ്‌സണൽ കമ്മിറ്റിയംഗം അഡ്വ. ജോസഫ് നെല്ലാനിക്കൽ മുഖ്യപ്രഭാഷണം നടത്തി. റീജണൽ യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, സബ് റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻമാരായ തോമസ് വി. ജോൺ, ലിയോൺ വർഗീസ് ഏബ്രഹാം, റീജണൽ ലീഗൽ ബോർഡ് ചെയർമാൻ അഡ്വ. മാത്യു ജോസഫ്, മുൻ സബ് റീജൺ ചെയർമാൻമാരായ ജൂബിൻ ജോൺ, അഡ്വ.എം.ബി നൈനാൻ, കെ.സി മാത്യു, സ്പോർട്സ് ആൻഡ് ഗെയിംസ് ദേശീയ വൈസ് ചെയർമാൻ കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

വിവിധ സ്റ്റാൻഡിങ് കമ്മറ്റി കൺവീനർമ്മാരായ സജി മാമ്പ്രകുഴിയിൽ, ഐസക് തോമസ് വി., റെയ്മോൾ ജോൺസൺ, അഡ്വ. നിതിൻ വർഗീസ് ഏബ്രഹാം, ഷിജു കെ. കുര്യൻ, ബിജു സി തോമസ്, ബോർഡ് കൺവീനർമാരായ ജേക്കബ് വർഗീസ്, സജി വിഴലയിൽ, പി.പി മാത്യു, റോയ് വർഗീസ്, ഉമ്മൻ വർഗീസ്, റോയി പി. ചാണ്ടി എന്നിവർ ചർച്ചകൾക്കും പദ്ധതി ആവിഷ്കാരത്തിനും നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്നു തുടക്കമാകും

കൊല്ലം: 93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്നു തുടക്കമാകും. രാവിലെ 9.30ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്...

Kerala Lottery Results : 01-04-2026 Dhanalekshmi DL-46

1st Prize Rs.1,00,00,000/- DZ 246443 (ERNAKULAM) Consolation Prize Rs.5,000/- DN 246443 DO 246443 DP 246443 DR 246443 DS 246443 DT 246443 DU 246443 DV 246443 DW 246443...
- Advertisment -

Most Popular

- Advertisement -