Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsമദ്യനയത്തിൽ യോഗം...

മദ്യനയത്തിൽ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : മദ്യനയവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.എക്സൈസ്, ടൂറിസം മന്ത്രിമാർ പറയുന്നത് കള്ളമാണെന്നും മേയ് 21ന് മദ്യനയത്തിൽ ടൂറിസം വകുപ്പ് സൂം മീറ്റിങ് നടത്തിയിട്ടുണ്ടെന്നും അതിൽ ബാർ ഉടമകളും പങ്കെടുത്തതായും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ചും സമയപരിധി നീട്ടുന്നതിനെക്കുറിച്ചും മേയ് 21ലെ യോഗത്തിൽ ചർച്ചയുണ്ടായി.യോഗത്തിനു ശേഷമാണ് ബാർ ഉടമകൾ പണം പിരിക്കാൻ ഇറങ്ങിയത്.ടൂറിസം വകുപ്പ് വിഷയത്തിൽ അനാവശ്യ ഇടപെടൽ നടത്തിയിട്ടുണ്ട്.പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.വിഷയത്തിൽ പ്രതിപക്ഷം സമരപരിപടികൾ തുടങ്ങും .രണ്ടുമന്ത്രിമാരും രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യമെന്നും വി.ഡി. സതീശൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപ്പം-അരവണ ; ഭക്തർക്ക് കൂടുതൽ സൗകര്യമായി വെൻഡിങ് മെഷിനും കിയോസ്‌കും

ശബരിമല : ദർശനത്തിനു എത്തുന്ന അയ്യപ്പഭക്തന്മാർക്ക് ക്ഷേത്രത്തിലെ പ്രസാദമായ ഉണ്ണിയപ്പവും അരവണയും വാങ്ങുന്നതിനു ഇനി കൂടുതൽ സൗകര്യം.  യു.പി.ഐ പേമെന്റ് നടത്തി നേരിട്ട് ഒരേ സമയം 5 ടിൻ അരവണ വെൻഡിങ് മെഷീനിൽ...

സംസ്ഥാനത്ത് കാലവർഷ സാഹചര്യം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ മിക്ക ജില്ലകളിലും കാലവർഷ സാഹചര്യം നിലവിൽ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തൊട്ടാകെ പ്രവർത്തിക്കുന്ന 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ...
- Advertisment -

Most Popular

- Advertisement -