Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsനെയ്യാറ്റിൻകരയിൽ മൂന്നംഗ...

നെയ്യാറ്റിൻകരയിൽ മൂന്നംഗ കുടുംബം ജീവനൊടുക്കി

തിരുവനന്തപുരം : ജീവിതമവസാനിപ്പിക്കുകയാണെന്ന് ബന്ധുക്കളെ വിളിച്ചറിയിച്ചശേഷം മൂന്നംഗകുടുംബം വിഷം കഴിച്ചു ജീവനൊടുക്കി. നെയ്യാറ്റിൻകര തൊഴുക്കൽ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം അറപ്പുരവിളവീട്ടിൽ മണിലാൽ (52), ഭാര്യ സ്മിത (45), മകൻ അഭിലാൽ (22) എന്നിവരാണ് മരിച്ചത്‌.

കുടുംബത്തോടൊപ്പം ജീവിതമവസാനിപ്പിക്കുകയാണെന്ന് മണിലാൽ ഞായറാഴ്ച രാത്രി പത്തരയോടെയാണ് ബന്ധുക്കളെ വിളിച്ചറിയിച്ചത്.വിവരമറിഞ്ഞ് കൂട്ടപ്പന വാർഡ് കൗൺസിലർ മഹേഷ് മകനോടൊപ്പം എത്തിയപ്പോൾ മണിലാൽ കുപ്പിയിൽ കരുതിയ ദ്രാവകം കുടിച്ചു കസേരയിൽ ഇരിക്കുന്നതാണു കണ്ടത്. വീടിനകത്തുകയറി നോക്കിയപ്പോഴാണ് സ്മിതയെയും മകനെയും അടുത്തടുത്ത മുറികളിൽ അവശനിലയിൽ കണ്ടത്.

ഉടൻ തന്നെ മൂവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.സ്മിത എഴുതിയ ആത്മഹത്യക്കുറിപ്പ് വീട്ടിൽനിന്ന്‌ പോലീസ് കണ്ടെടുത്തു.സാമ്പത്തിക പരാധീനതയാണ് ആത്മഹത്യക്ക്‌ കാരണമെന്നാണ് സൂചന

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തീരാങ്കാവ് കേസ് : പരാതിക്കാരി ദില്ലിയിലേക്ക് മടങ്ങി

കൊച്ചി : പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടി ദില്ലിയിലേക്ക് മടങ്ങി.ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.തുടർന്ന് മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കി.അച്ഛനും സഹോദരനും വന്നെങ്കിലും അവർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് യുവതി പറഞ്ഞു.ഇതോടെ...

കുളിമുറിയിലെ വെള്ളത്തിൽ വീണ് കുട്ടികൾ മരിച്ച സംഭവം : കൊലപാതകമെന്ന് പോലീസ് ; മാതാവ് കസ്റ്റഡിയിൽ

പാലക്കാട് : സഹോദരങ്ങളായ കുട്ടികൾ കുളിമുറിയിലെ ടാങ്കിൽ നിറച്ചു വച്ച വെള്ളത്തിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് .സംഭവത്തിൽ മാതാവ് നിവേദ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു . വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും...
- Advertisment -

Most Popular

- Advertisement -