Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപനച്ചിക്കാട്ട് നവരാത്രി...

പനച്ചിക്കാട്ട് നവരാത്രി വ്രതാരംഭം നാളെ ; വിശേഷാൽ പൂജകൾക്കും ദേശീയ നൃത്തസംഗീതോത്സവത്തിനും തുടക്കം

കോട്ടയം: പ്രസിദ്ധമായ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെയും നവരാത്രി വ്രതാനുഷ്ഠാനങ്ങളുടെയും ആരംഭം നാളെ (ഒക്ടോബർ 11). നവരാത്രി വിശേഷാൽ പൂജകൾക്ക് തന്ത്രി  പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായിയുള്ള ദേശീയ നൃത്തസംഗീതോത്സവം നാളെ വൈകിട്ട് ഏഴിന്  ലോകപ്രശസ്ത കർണാടക സംഗീതജ്ഞൻ അനീഷ് ഭട്ട് മംഗളൂരു ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹത്തിന്റെ കർണാടക സംഗീതക്കച്ചേരി അരങ്ങേറും.

ക്ഷേത്രത്തിൽ ഒക്ടോബർ ഏഴിന് ആരംഭിച്ച കലോപാസനകൾ വിവിധ കലാകാരന്മാരുടെ പങ്കാളിത്തത്തോടെ തുടരുകയാണ്. നവരാത്രി ആഘോഷങ്ങൾക്ക് ഉണർവേറിയതോടെ ക്ഷേത്രദർശനത്തിനും കലോപാസനകൾക്കും എത്തുന്ന ഭക്തജനങ്ങളുടെയും കലാസ്വാദകരുടെയും തിരക്ക് വർധിച്ചുവരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മയക്കുമരുന്നിനും ലഹരിക്കുമെതിരെ ശക്തമായ നടപടികൾ വേണം- ജി.സുധാകരൻ

ആലപ്പുഴ: മയക്കുമരുന്ന് വ്യാപനത്തിനും ഉപയോഗത്തിനും അന്താരാഷ്ട്ര മാനങ്ങൾ ഉണ്ടെന്നും ഇക്കാര്യത്തിൽ ശക്തമായ നടപടികൾ ഭരണകൂടങ്ങൾ സ്വീകരിക്കണമെന്നും ജി സുധാകരൻ എം എൽ എ പറഞ്ഞു. രാഷ്ട്രീയത്തിന്റെ മറപിടിച്ച് ജില്ലയിൽ നടക്കുന്ന മയക്കുമരുന്നുമായി ബന്ധപ്പെട്ട...

മുഖ്യമന്ത്രി ചതിച്ചു : ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ല : അൻവർ എംഎൽഎ

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയൻ തന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. കേരളത്തില്‍ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അന്‍വര്‍ പറഞ്ഞു.നൂറില്‍നിന്ന്...
- Advertisment -

Most Popular

- Advertisement -