Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorവനിതാ കമ്മീഷൻ...

വനിതാ കമ്മീഷൻ സംസ്ഥാന സെമിനാർ സംഘടിപ്പിച്ചു

ചെങ്ങന്നൂർ: സ്ത്രീ സംരക്ഷണ നിയമങ്ങളും പേരന്റിംഗും എന്ന വിഷയത്തിൽ വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സെമിനാർ സംഘടിപ്പിച്ചു. പുലിയൂർ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ സംഘടിപ്പിച്ച സെമിനാര്‍ വനിതാ കമ്മിഷൻ അംഗം വി ആർ മഹിളാമണി  ഉദ്ഘാടനം ചെയ്തു.

വളരാം, വളർത്താം’ എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് കലാ കല്യാണിയും സ്ത്രീ സംരക്ഷണ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരം ശിശു സംരക്ഷണ യൂണിറ്റിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ അഡ്വ. വി എൽ അനീഷയും ബോധവത്കരണ ക്ലാസ് നയിച്ചു.

ചടങ്ങിൽ ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം സലീം,  കേരള വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി വൈ ബി ബീന, സിഡിഎസ് ചെയർപേഴ്സൺ ഗീത, വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ ആർ അർച്ചന, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞു

പത്തനംതിട്ട : ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞു. മരത്തിൽ തങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരുക്കില്ല. രാവിലെ എട്ടുമണിയോടെ പമ്പയിൽ നിന്നും...

ഫയല്‍ കാണാനില്ലെന്ന മറുപടി പാടില്ല : വിവരാവകാശ കമ്മിഷന്‍

കൊല്ലം ; സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാനില്ല എന്നത് വിവരാവകാശ നിയമപ്രകാരം അംഗീകൃത മറുപടിയല്ലെന്നും നഷ്ടപ്പെട്ട ഫയല്‍ പുന:സൃഷ്ടിച്ച് രേഖാപകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ എ ഹക്കീം....
- Advertisment -

Most Popular

- Advertisement -