Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് സ്‌ട്രോങ്...

കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നെന്ന് ആരോപണം: വിശദീകരണവുമായി റിട്ടേണിങ് ഓഫീസര്‍

കോഴിക്കോട്: കോഴിക്കോട് ജെഡിടി ഇസ്ലാം സ്‌കൂളില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തുറന്നതായി ആരോപണം. രാവിലെ പതിനൊന്നരയോടെയാണ് സ്‌ട്രോങ് റൂം തുറന്നത്. എന്നാല്‍ ജെഡിടിയിലെ സ്‌ട്രോങ് റൂം തുറന്നു എന്ന രീതിയില്‍ വരുന്ന വാര്‍ത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫിസര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ തുറന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു.

സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി യുഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായും സംഭവത്തില്‍ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കളായ എംകെ രാഘവന്‍, ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പറഞ്ഞു.

സ്‌ട്രോങ് റൂമിന്റെ സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ട്. അട്ടിമറി ശ്രമമാണ് നടന്നത്. ഈ പ്രദേശം പൂര്‍ണമായും ബിഎസ്എഫിന്റെ സുരക്ഷയിലാക്കണം. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

അതേസമയം സ്‌ട്രോങ് റൂമിനു സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിങ് ഓഫിസര്‍ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ പറഞ്ഞു. രാവിലെ എട്ടു മണിക്കാണ് അറിയിച്ചത്. ഒമ്പത് മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. താന്‍ എത്തുമ്പോഴേക്കും മുറി തുറന്നിരുന്നതായും തഹ്‌ലിയ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിൻ തീപിടുത്തം: ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന

ന്യൂഡൽഹി: രാജ്യത്ത് അടുത്തിടെയുണ്ടായ ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളാണെന്ന് സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിലും റെയിൽവേ യാർഡുകളിലും അസാധാരണമായ രീതിയിൽ തീപിടുത്തങ്ങൾ...

അരുണാചലിൽ മിന്നൽ പ്രളയം : അഞ്ച് സൈനികരെ കാണാതായി

ഇറ്റാനഗര്‍ : അരുണാചൽ പ്രദേശിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും അഞ്ച് സൈനികരെ കാണാതായി. രണ്ട് സൈനിക ഷെൽട്ടറുകൾ ഒലിച്ചുപോയി .ദിബാങ് വാലി ജില്ലയിൽ പാസു പാനി ആര്‍മി ക്യാമ്പിലാണ് അപകടം .ഏഴ് സൈനികരാണ്...
- Advertisment -

Most Popular

- Advertisement -