Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKannurകത്തോലിക്കാ സഭ...

കത്തോലിക്കാ സഭ വോട്ടുബാങ്ക് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ല:  ബിഷപ്പ് മാർ ജോസഫ് പ്ലാംബാനി

തലശ്ശേരി: രാഷ്ട്രീയ നേട്ടങ്ങൾക്കായി കത്തോലിക്കാ സഭ വോട്ടുബാങ്ക് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പ്ലാംബാനി വൃക്തമാക്കി.ഏത് മുന്നണി അധികാരത്തിൽ വന്നാലും സഭ സാധാരണപോലെ പ്രവർത്തിക്കും. ക്രൈസ്തവ സഭകളുടേത് ഉള്‍പ്പെടെ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചതായിയും തലശ്ശേരി ആര്‍ച്ച് കുറ്റപ്പെടുത്തി.

കൃത്യമായ വിശദീകരണമില്ലാതെയാണ് കേന്ദ്രം സ്വത്തുക്കള്‍ കണ്ടുകെട്ടിയതെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രത്യേക ക്രൈസ്തവ വോട്ട് ബാങ്ക് രൂപീകരിക്കാന്‍ സഭ ഉദ്ദേശിക്കുന്നില്ല. ആരില്‍ നിന്നും പ്രത്യേക ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

പ്രഖ്യാപിത നിലപാടില്‍ ഉറച്ച് നില്‍ക്കും പാംപ്ലാനി പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) ഭേദഗതികള്‍ പൗരാവകാശ ലംഘനമാണെന്ന് പാംപ്ലാനി പറഞ്ഞു. ഇത് ഒരു ക്രിസ്ത്യന്‍ പ്രശ്‌നമല്ലെന്നും വിദേശത്ത് നിന്ന് വളരെ വലിയ സംഭാവനകള്‍ സ്വീകരിക്കുന്ന നിരവധി സമുദായ സംഘടനകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഗമണ്ണിൽ വിനോദസഞ്ചാരികളായ കുടുംബത്തെ ആക്രമിച്ച സംഭവം : കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം : വാഗമണ്ണിൽ വിനോദ സഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. കഴിഞ്ഞ 24 നാണ് ഈരാറ്റുപേട്ട നടയ്ക്കൽ വെളിയത്ത് വീട്ടിൽ സാദിക്കിനെയും കുടുംബാംഗങ്ങളെയും...

നായർ, ഈഴവ സമുദായങ്ങൾ ഏതെങ്കിലും സംഘടനകളുടെ കുത്തകയല്ല – കെ. സുരേന്ദ്രൻ

തിരുവനന്തപുരം : നായർ സമുദായത്തിന്റെയും ഈഴവരുടെയും കുത്തക ഏതെങ്കിലും സംഘടനയ്ക്കില്ലെന്നും ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിക്കുന്നതിൽ കേരളത്തിലെ  രണ്ട് മുന്നണികൾക്ക് അങ്കലാപ്പാണെന്നു കെ. സുരേന്ദ്രൻ പറഞ്ഞു. ഹിന്ദുക്കളുടെ കുത്തകയല്ല ബിജെപി എന്ന സുകുമാരൻ നായരുടെ...
- Advertisment -

Most Popular

- Advertisement -