Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiവാഗമണ്ണിൽ വെള്ളച്ചാട്ടത്തിൽ...

വാഗമണ്ണിൽ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണ ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു

വാഗമൺ : വാഗമണ്ണിൽ ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണ ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. കുറിച്ചി പുത്തൻപറമ്പിൽ പ്രത്യുഷ് പി ആർ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടുകൂടി
വാഗമൺ ചോറ്റുപാറ വെള്ളച്ചാട്ടത്തിലായിരുന്നു അപകടം.

പ്രത്യുഷും സുഹൃത്തുക്കളും അടങ്ങുന്ന അഞ്ചംഗ സംഘം വിനോദ യാത്രയ്ക്കായാണ് വാഗമണ്ണിൽ എത്തിയത്. ഇന്ന് രാവിലെ പല്ലുതേക്കുന്നതിനായി വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ ഇവരിൽ പ്രത്യുഷ് കാൽ വഴുതി വീഴുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. വലിയ വിള പുത്തൻ വീട്ടിൽ ഉല്ലാസാണ് കൊല്ലപ്പെട്ടത് .സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെ ഹാളിൽ രക്തത്തിൽ കുളിച്ച...

അതിവേ​ഗ റെയിൽ പദ്ധതി ; പ്രഖ്യാപനം ഉടൻ

പാലക്കാട് : തിരുവനന്തപുരം-കണ്ണൂർ അതിവേ​ഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും .അതിവേഗ റെയിൽ പാതക്ക് ഡിപിആർ തയ്യാറാക്കാൻ മെട്രോമാൻ ഇ ശ്രീധരനെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും...
- Advertisment -

Most Popular

- Advertisement -