Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsബിറ്റുമിൻ പ്ലാന്റ്...

ബിറ്റുമിൻ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി  ബഹുജന മാർച്ച് നടത്തി

പുല്ലാട് : കോയിപ്രം പഞ്ചായത്തിലെ കടപ്രയിൽ പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബിറ്റുമിൻ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പ്ലാന്റിന് മുൻപിലേക്ക് ബഹുജന മാർച്ച് നടത്തി.ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ പേര് പറഞ്ഞ് രൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾ സാധാരണ ജനങ്ങൾക്ക് സമ്മാനിക്കുകയാണ് പ്ലാന്റ് ചെയ്യുന്നത്. പ്ലാന്റ് ഉടമയ്ക്ക് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന നടപടി ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനകീയ സമിതി ചെയർമാൻ ബിജു കുഴിയുഴത്തിൽ അധ്യക്ഷത വഹിച്ചു.
കെ – റെയിൽ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി.

പരിസ്ഥിതി പ്രവർത്തകൻ പ്രഫ.കെ.എം.തോമസ്, പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന ജില്ലാ പ്രസിഡന്റ് എസ്.രാധാമണി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ദീപ ശ്രീജിത്, കവി മധു ചെങ്ങന്നൂർ, റവ.ജെ.മാത്യൂസ്, എസ് യു സി ഐ ജില്ലാ സെക്രട്ടറി ബിനു ബേബി, പഞ്ചായത്തംഗം സി സി കുട്ടപ്പൻ , അഡ്വ. ജസി സജൻ, റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.ടി.തോമസ്, കെ – റെയിൽ വിരുദ്ധ സമിതി വനിതാ കൺവീനർ ശരണ്യാ രാജ്, രാജ്കുമാർ, പി.ആർ. ശാർങ്‌ധരൻ നായർ, കെ.എം. വർഗീസ്, ടൈറ്റസ് ചാക്കോ , ശ്രീകലാ ജയൻ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി സ്ഥാനമല്ലാതെ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന് വിഡി സതീശൻ

തിരുവനന്തപുരം : യുഡിഎഫന്റെ മുഖ്യമന്ത്രി സ്ഥാന തർക്കത്തിൽ നിലപാട് കടുപ്പിച്ച് വിഡി സതീശൻ.മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മറ്റൊരു സ്ഥാനം വേണ്ടെന്നും മറ്റ് ഉപാധികൾക്ക് വഴങ്ങില്ലെന്നും സതീശൻ ഹൈക്കമാൻഡ് നിരീക്ഷകരെ അറിയിച്ചെന്നാണ് വിവരം.മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ്,...

യുക്രെയ്ൻ തുറമുഖത്ത് 13 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

കീവ് : യുക്രൈനിലെ ചോർണോമോർസ്ക് തുറമുഖത്ത് ചരക്കുകപ്പലിൽ 13 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. എം.വി. അമിർ1 എന്ന കപ്പലിലാണ് ഇന്ത്യക്കാരടക്കം 15 ജീവനക്കാർ കുടുങ്ങിക്കിടക്കുന്നത്. മേഖലയിൽ റഷ്യ-യുക്രൈൻ സംഘർഷം ശക്തമാണ്. കരിങ്കടൽ തീരത്തെ...
- Advertisment -

Most Popular

- Advertisement -