Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് : രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

തിരുവനന്തപുരം : തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടെടുപ്പാണ് നാളെ നടക്കുന്നത്.

ആകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ – 7246269, സ്ത്രീകൾ – 8090746, ട്രാൻസ്ജെൻഡർ – 161). 3293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.38994 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി (തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്— 189, കണ്ണൂർ- 1025 , കാസർഗോഡ്- 119) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

അതേസമയം , വോട്ടിംഗ് മെഷീനിലെ തകരാറുമൂലം വോട്ടെടുപ്പ് പൂർത്തീകരിക്കാൻ സാധിക്കാതെ വന്ന ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അമ്പലക്കടവ് വാർഡിലേക്കുള്ള ഒന്നാം പോളിംഗ് ബൂത്തായ മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ നാളെ റീപോളിംഗ് നടത്തും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് കൈവിലങ്ങോടെ കഞ്ചാവ് പ്രതി രക്ഷപ്പെട്ടു

കോഴിക്കോട് : കോഴിക്കോട് ഓമശ്ശേരിയിൽ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി കൈവിലങ്ങോടെ രക്ഷപ്പെട്ടു.ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് ഇയാളുടെ വീട്ടിൽ എക്സൈസ് പരിശോധന നടത്തുന്നതിനിടെ ചാടിപ്പോയത്. ചൊവ്വാഴ്ച രാത്രി വാഹനത്തിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന്...

ചെങ്കോട്ട സ്ഫോടനം ; ആസൂത്രണം ചെയ്തത് അൽഖ്വയ്ദയുടെ ഇന്ത്യൻ സംഘടനയെന്ന് യുഎൻ റിപ്പോർട്ട്

ന്യൂഡൽഹി : ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ ഭീകരാക്രണത്തിന് പിന്നിൽ അൽഖ്വയ്ദയുടെ ഇന്ത്യൻ ഘടകമായ അൽ-ഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡം (AQIS) ആണെന്ന് യുഎൻ സുരക്ഷാസമിതി നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ട്  AQIS ഒരു ചിതറിക്കിടക്കുന്ന സംഘടനയിൽനിന്ന് പ്രാദേശിക...
- Advertisment -

Most Popular

- Advertisement -