Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeCareerസിവിൽ സപ്ലൈസ്...

സിവിൽ സപ്ലൈസ് വകുപ്പിൽ താത്കാലിക ഒഴിവുകൾ

തിരുവനന്തപുരം : അവശ്യസാധനങ്ങളുടെ വിലനിരീക്ഷണത്തിനായി സിവിൽ സപ്ലൈസ് വകുപ്പ് വിവിധ താത്കാലിക തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു റിസർച്ച് ഓഫീസർ, ഒരു റിസർച്ച് അസിസ്റ്റന്റ്, 14 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ എന്നിവരെയാണ് നിയമിക്കുന്നത്. ഏഴ് മാസത്തേക്കാണ് നിയമനം.

റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ് തസ്തികകൾക്ക് ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്സ് എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. റിസർച്ച് ഓഫീസർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയവും വേണം. ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഏതെങ്കിലും ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിസിഎയും ആവശ്യമാണ്. പ്രായപരിധി 40 വയസ്സ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 22. നിശ്ചിത മാതൃകയിലുള്ള അപേക്ഷ രജിസ്റ്റേർഡ് പോസ്റ്റ്/ സ്പീഡ് പോസ്റ്റ് മുഖേന കമ്മീഷണർ, സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് കമ്മീഷണറേറ്റ്, പബ്ലിക് ഓഫീസ് കോംപ്ലക്‌സ്, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0471-2322155.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തലവടിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച്, അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി : റെജി ചെറിയാൻ എം.എൽ.എ

ആലപ്പുഴ: തലവടി ഗ്രാമപഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ റെജി ചെറിയാൻ എം.എൽ.എ. സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുമായി നേരിട്ട് സംസാരിച്ച എം.എൽ.എ അവരുടെ ആവശ്യങ്ങളും നിലവിലെ സൗകര്യങ്ങളും വിലയിരുത്തി. ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ...

ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കി

തിരുവനന്തപുരം : ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. ഇന്ന് ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ടി പി...
- Advertisment -

Most Popular

- Advertisement -