Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKannurകൂത്തുപറമ്പിൽ വയോധികയുടെ...

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചു കടന്ന സിപിഎം കൗൺസിലർ അറസ്റ്റിൽ

കണ്ണൂർ : കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച് ഓടിയ നഗരസഭയിലെ സിപിഐഎം കൗൺസിലർ പി.പി രാജേഷ് അറസ്റ്റിൽ.വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പി.ജാനകിയുടെ ഒന്നേകാൽ പവൻ മാല പൊട്ടിച്ചത് .77 കാരിയായ  ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം.

ജാനകി അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്ത് ഹെൽമെറ്റ് ധരിച്ച ഒരാൾ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്തു.സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്കൂട്ടറിൽ പോകുന്ന മോഷ്ടാവിന്റെ ദൃശ്യം കണ്ടെത്തി .വാഹനം കേന്ദ്രീകരിച്ച് രണ്ട് ദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലാം വാര്‍ഡ് കൗണ്‍സിലറായ പി പി രാജേഷിലേക്ക് എത്തിയത് .രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം : 63ാമത് സ്കൂൾ കലോത്സവത്തിന് തലസ്ഥാനത്ത് തിരിതെളിഞ്ഞു.വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ചു ഉത്ഘാടനം ചെയ്തു.കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം അരങ്ങേറി.വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല...

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു:78.69% വിജയം

തിരുവനന്തപുരം : ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു.2,94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി...
- Advertisment -

Most Popular

- Advertisement -