Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമഴക്കെടുതി :...

മഴക്കെടുതി : ജില്ലയില്‍ 124 വീടുകള്‍ ഭാഗികമായി തകര്‍ന്നു

പത്തനംതിട്ട : ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ നിരവധി നാശനഷ്ടം. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ ഓരോ വീട് പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കിലായി 124 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവല്ല 37, റാന്നി 30, കോന്നി 18, അടൂര്‍ 18, മല്ലപ്പള്ളി 14, കോഴഞ്ചേരി ഏഴ് എന്നിങ്ങനെയാണ് കണക്ക്. മല്ലപ്പള്ളി, കോന്നി താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു.

ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിനും കനത്ത നഷ്ടം. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി 36.80 ലക്ഷം രൂപയുടെ നഷ്ടം രേഖപ്പടുത്തി. പത്തനംതിട്ട സെക്ഷന് കീഴിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് (18.61 ലക്ഷം).മരങ്ങള്‍ വീണ് 48 ഹൈടെന്‍ഷന്‍ പോസ്റ്റും 393 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 356 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി. വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അതത് കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ, കണ്‍ട്രോള്‍ റൂം നമ്പറായ 9446009451 ലോ അറിയിക്കണം.

കനത്ത മഴയില്‍ ജില്ലയില്‍ 1.91 കോടി രൂപയുടെ കൃഷി നാശം. 73.04 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷിക വിളകള്‍ നശിച്ചു. 1138 കര്‍ഷകര്‍ക്കാണ് നാശനഷ്ടമുണ്ടായത്. അടൂര്‍ ബ്ലോക്കിലാണ് കൂടുതല്‍ നാശം. 242 കര്‍ഷകര്‍ക്കായി 42.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പത്തനംതിട്ട ബ്ലോക്കില്‍ 241 കര്‍ഷകരുടെ 5.14 ഹെക്ടര്‍ സ്ഥലത്ത് 17.80 ലക്ഷം, റാന്നി ബ്ലോക്കില്‍ 232 കര്‍ഷകരുടെ 35.07 ഹെക്ടര്‍ സ്ഥലത്ത് 23.56 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. കോന്നി, മല്ലപ്പള്ളി, പന്തളം, പുല്ലാട്, തിരുവല്ല ബ്ലോക്കുകളിലെ 423 കര്‍ഷകരുടെ 16.95 ഹെക്ടര്‍ സ്ഥലത്തെ വിളകളാണ് മഴയിലും കാറ്റിലും നശിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിപ : നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന എല്ലാവരും ആശുപത്രി വിട്ടു

കോഴിക്കോട് : നിപരോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 3 പേരെയും ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി വിട്ടു. രോഗിയുടെ സമ്പർക്ക...

വയോധികര്‍ തീ കൊളുത്തി മരിച്ച നിലയില്‍

തിരുവനന്തപുരം : കല്ലമ്പലത്ത് വയോധികര്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍.നെല്ലിക്കോട് വടശേരികോണത്ത് സുകുമാരന്‍ (92), ഓമന (85) എന്നിവരാണ് മരിച്ചത്. ഉച്ചയോടെ വീടിനുള്ളില്‍ നിന്നും പുക വരുന്നത് കണ്ട് സമീപത്തുള്ളവര്‍ നോക്കുമ്പോഴാണ്...
- Advertisment -

Most Popular

- Advertisement -