കൊല്ലം : കാഞ്ഞിരപ്പള്ളി ചോറ്റിയില്‍ ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരുക്ക്.ഇന്നലെ രാവിലെ 8.15ന് ചോറ്റി കവലയിലാണ് അപകടമുണ്ടായത്. മുണ്ടക്കയം ഭാഗത്തുനിന്ന് എത്തിയ കാര്‍ ആദ്യം ഓട്ടോറിക്ഷയില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തുടര്‍ച്ചയായ കൂട്ടിയിടിയുണ്ടായത് .അഞ്ചു കാറുകളും, ഒരു ഓട്ടോറിക്ഷയും, ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. രണ്ടു വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ് .





