Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം കോടിമത...

കോട്ടയം കോടിമത രണ്ടാം പാലം ഉദ്ഘാടനം നവംബർ 10-ന്

കോട്ടയം: നഗരത്തിൻ്റെ പ്രവേശന ഭാഗമായ എം.സി റോഡിലെ കോടിമത രണ്ടാം പാലത്തിൻ്റെ ഉദ്ഘാടനം നവംബർ 10-ന് നടക്കും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന പാലത്തിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ നിർവ്വഹിക്കുമെന്ന് മണ്ഡലം എം.എൽ.എ കൂടിയായ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.

128 മീറ്റർ നീളവും 12 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചിരിക്കുന്നത്. വീതി കുറവായ പഴയ പാലത്തിലൂടെ വാഹനതിരക്ക് മൂലം കോടിമത ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ പാലം നിർമ്മിച്ചത്.

അതേസമയം നിർമ്മാണം പൂർത്തിയായ കോടിമതപ്പാലം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ ഒക്ടോബർ 31-ന് കോടിമത പാലത്തിൽ തിരുവാതിര കളിച്ച് പ്രതിഷേധിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ.ആർ. നാരായണന്റെ അർധകായ പ്രതിമ മന്ത്രി ആർ ബിന്ദു അനാച്ഛാദനം ചെയ്തു

കോട്ടയം: കെ .ആർ. നാരായണന്റെ പേരിലുള്ള സ്ഥാപനത്തിന് അരികുവൽക്കരിക്കപ്പെട്ടവരെ സവിശേഷമായി ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി...

നിയമസഭാ കയ്യാങ്കളി : കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഡൊമനിക് പ്രസന്റേഷൻ,  എം.എ. വാഹിദ്, കെ.ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസാണ് റദ്ദാക്കിയത്. കെ.എം....
- Advertisment -

Most Popular

- Advertisement -