Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഐക്യത്തിന്റെ സന്ദേശം...

ഐക്യത്തിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകിയ നാടാണ് ഭാരതം: മാതാ അമൃതാനന്ദമയീ ദേവി

ന്യൂഡൽഹി: എല്ലാവരെയും ഉൾക്കൊള്ളുന്ന ഐക്യത്തിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകിയ നാടാണ് ഭാരതം. ആ അനശ്വര സംസ്‌കാരത്തിന്റെ നിത്യപ്രകാശമുള്ള പ്രതീകമാണ് ശ്രീരാമനെന്നും മാതാ അമൃതാനന്ദമയീ ദേവി ചുണ്ടിക്കാട്ടി. അയോദ്ധ്യ രാമജന്മഭൂമിയിൽ. ശ്രീരാമനവമിയുടെ ഭാഗമായി രാഷ്‌ട്രപതി ദ്രൗപദി മുർമുവും മാതാ അമൃതാനന്ദമയീ ദേവിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദർശനം നടത്തുകയും പൂജകൾ നടത്തുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അമ്മ.

ശ്രീരാമന്റെ ജീവിതവും സ്മരണയും എപ്പോഴും മനുഷ്യഹൃദയങ്ങളെ വിശുദ്ധീകരിക്കട്ടെ. മൂല്യങ്ങൾ ക്രമേണ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, രാമായണവും ശ്രീരാമന്റെ ജീവിതവും നമ്മിൽ ധർമ്മബോധം, ആന്തരിക ശക്തി, നമ്മുടെ പ്രവൃത്തികളിൽ നിസ്വാർത്ഥത എന്നിവ ഉണർത്തുന്നു. അയോധ്യയിൽ ശ്രീരാമ യന്ത്രത്തിന്റെ പവിത്രമായ സമർപ്പണത്തെക്കുറിച്ചുള്ള സന്ദേശത്തിൽ അമ്മ സൂചിപ്പിച്ചു.

അയോദ്ധ്യയിൽ രാമജന്മസ്ഥാനിൽ ഇത്ര പവിത്രവും ഭവ്യവുമായ ക്ഷേത്ര നിർമ്മാണത്തിനുവേണ്ട സാഹചര്യമൊരുക്കാൻ യത്‌നിച്ച വിശ്വാസികൾക്കും ഭക്തർക്കും പ്രവർത്തകർക്കും അമ്മ അനുഗ്രഹം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി : വിദേശത്തുള്ള മകനെ വിളിച്ചുപറഞ്ഞു

എറണാകുളം : കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിൽ താമസിക്കുന്ന കുഞ്ഞമ്മ (61) ആണ് പുലർച്ചെ രണ്ട് മണിയോടെ വീടിനുള്ളിൽ കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസി(65)നെ കോതമംഗലം പോലീസ്...

പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാൻ

ടെഹ്‌റാൻ : അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ അറിയിച്ചു. അമേരിക്കയുടെ 15 ഇന നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും ഇറാൻ വ്യക്തമാക്കി.സൈനിക നീക്കത്തിനിടെ...
- Advertisment -

Most Popular

- Advertisement -