Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsHarippadകരുവാറ്റ കൊലപാതകം...

കരുവാറ്റ കൊലപാതകം : കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത് 13കാരി പെൺകുട്ടി

ഹരിപ്പാട് : കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിലാണെന്ന് പോലീസ് . പെൺകുട്ടിയെയും കൊലപാതകം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നു പേരെയും പോലീസ് അറസ്റ്റു ചെയ്തു.കരുവാറ്റയിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാ(68)ണ് കൊല്ലപ്പെട്ടത്.

പെൺകുട്ടിക്ക് ഐഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനായിരുന്നു കൊലപാതകം .ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മകൾ ശ്രീകലയുടെ പ്രസവത്തിനായി ശിവൻകുട്ടി ചെട്ടിയാരുടെ ഭാര്യ സരസ്വതിയും ആശുപത്രിയിലായിരുന്നു.

ശിവൻകുട്ടിയുടെ കൈകളും കാലും പിന്നിലേക്കു വലിച്ചു കെട്ടി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയാണ് പ്രതികൾ ആഭരണങ്ങളും പണവും കവർന്നത്. കൊലപാതക ദൃശ്യം പ്രതികൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാട്ടിക്കൊടുത്തു .കൊലപാതകത്തിനുശേഷം വീട്ടിലാകെ മുളകുപൊടി വിതറിയിരുന്നു.

രണ്ടു ദിവസമായി വീട് പൂട്ടിയിട്ടിരിക്കുന്നതായി പേരക്കുട്ടി അയൽവാസികളെ അറിയിച്ചതിനെത്തുടർന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾ കൊല്ലം സ്വദേശികളാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

KERALA LOTTERY RESULT : 12/04/2024 Nirmal Lottery NR-375

1st Prize Rs.7,000,000/- NV 407408 (ALAPPUZHA) Consolation Prize Rs.8,000/- NN 407408 NO 407408 NP 407408 NR 407408 NS 407408 NT 407408 NU 407408 NW 407408 NX 407408...

200 മെഗാ വാട്ട് അധിക വൈദ്യുതി വാങ്ങാൻ KSEB-ക്ക് അനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ കെ.എസ്.ഇബിക്ക് അധിക വൈദ്യുതി വാങ്ങാൻ റെ​ഗുലേറ്ററി കമ്മീഷൻ അനുമതി നൽകി.200 മെഗാവാട്ട് വൈദ്യുതി കൂടി ഒരു വർഷത്തേക്ക് വാങ്ങാനാണ് അനുമതി .യൂണിറ്റിന് 5.96 രൂപ നിരക്കിലാണ്...
- Advertisment -

Most Popular

- Advertisement -