തിരുവല്ല :തിരുവല്ല വളഞ്ഞവട്ടം ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിലെ മകം പൊങ്കാല മഹോത്സവവും, പുനഃപ്രതിഷ്ഠ വാർഷിക മഹോത്സവവും മാർച്ച് 22 വെള്ളിയാഴ്ച നടക്കും .ഉദ്ഘാടനം എൻ. എസ് എസ് തിരുവല്ല താലൂക് യൂണിയൻ പ്രസിഡന്റ് മോഹൻ കുമാർ നിർവഹിക്കും.
8 മണിക്ക് ക്ഷേത്ര മേൽശാന്തി വാഴൂർ മഠം പരമേശ്വര രാമപ്രസാദ് ഭട്ടതിരി പൊങ്കാല അടുപ്പിലേക്ക് ദീപം പകരും 8.30 ന് സോപാന സംഗീതം,9.30 ന് കലശാഭിഷേകത്തോട്കൂടി വിശേഷാൽ ഉച്ചപൂജ, ഉപദേവതമാർക്കുള്ള ഒറ്റ കലശാഭിഷേകം, വിശേഷാൽ നിവേദ്യം,10.30 ക്കു പൊങ്കാല സമർപ്പണം,12.30 ന് മകം സദ്യ,വൈകിട്ട്.6.30 ന് വിശേഷാൽ ദീപാരാധന 8 മണിക്ക് വിളക്കിനെഴുന്നള്ളിപ്പും സേവക്കുമായി തങ്കജീവിതയിൽ ക്ഷേത്ര മേൽശാന്തി വാഴൂർ മഠം പരമേശ്വര രാമപ്രസാദ് ഭട്ടതിരി പുറത്തെഴുന്നള്ളിക്കും. 9 മണിക്ക് അകത്തെഴുന്നള്ളിപ്പും ശേഷം വലിയ ഗുരുതി എന്നിവയും നടക്കും