Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiപശ്ചിമ ബംഗാളില്‍...

പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ബസ്സുകളിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തുമെന്ന് ബി ജെ പി സര്‍ക്കാര്‍

ന്യൂഡൽഹി: പശ്ചിമ ബംഗാളില്‍ എല്ലാ സര്‍ക്കാര്‍ ബസ്സുകളിലും ജൂണ്‍ ഒന്ന് മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ബി ജെ പി സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീ ശാക്തീകരണത്തിനും കൂടുതല്‍ പേര്‍ പൊതുഗതാഗതം ഉപയോഗിക്കാനും പ്രോല്‍സാഹനം നല്‍കുന്നതിനുമാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

ഹ്രസ്വദൂരവും ദീര്‍ഘദൂരവും ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ബസ്സുകളിലും ഈ ആനുകൂല്യം ലഭ്യമാകും. സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്നതാണ് പ്രത്യേകത. പദ്ധതിയുടെ ഭാഗമായി പ്രത്യേക സ്മാര്‍ട്ട് കാര്‍ഡും സര്‍ക്കാര്‍ അവതരിപ്പിക്കും.

സ്മാര്‍ട്ട് കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാകുന്നതുവരെ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ സൗജന്യ യാത്രയ്ക്ക് അനുമതി നല്‍കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (12/06/2024) ബുധൻ

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (12/06/2024) ബുധൻ ● ആലപ്പുഴ: ചേര്‍ത്തല- മാരാരിക്കുളം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് 34 (കുറുപ്പന്‍ കുളങ്ങര റോഡ് ഗേറ്റ്)  അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. ● അമ്പലപ്പുഴ: അമ്പലപ്പുഴ - ആലപ്പുഴ...

ലബനനിലെ യുദ്ധം ; നെതന്യാഹുവിനോട് രോഷാകുലനായി ട്രംപ്

വാഷിങ്ടൺ : ലെബനനിലെ സൈനിക നടപടികളുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് രോഷാകുലനായതായി യുഎസ് മാധ്യമങ്ങൾ. ബെയ്‌റൂത്തിലെ ഇസ്രയേൽ സൈനിക നടപടി ട്രംപ് തടയുകയും ചെയ്തു....
- Advertisment -

Most Popular

- Advertisement -