Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamലഹരിക്കെതിരെ ആശയക്കൂട്ടായ്മ

ലഹരിക്കെതിരെ ആശയക്കൂട്ടായ്മ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുടെ മാനവ ശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ  ആശയക്കൂട്ടായ്മ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്നു. വർധിച്ച് വരുന്ന ലഹരി ഉപയോഗം, അക്രമവാസന, ആത്മഹത്യാ പ്രവണത തുടങ്ങിയ സാമൂഹ്യ വിപത്തുകളുടെ പശ്ചാത്തലത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടവക – ഭദ്രാസന – സഭാ തലങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി ആയിരുന്നു  ആശയക്കൂട്ടായ്മ സംഘടിപ്പിച്ചത്.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ വർഗീസ് പുന്നൂസ് വിഷയാവതരണം നടത്തി.

മാനവ ശാക്തീകരണ വിഭാഗം പ്രസിഡന്റ് ഗീവർഗീസ് മാർ കൂറിലോസ്, കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്ക്കൂൾസ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് , പ്രാർത്ഥനായോഗം പ്രസിഡന്റ് മാത്യൂസ് മാർ തേവോദോസിയോസ്, യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ യൂലിയോസ്, എം.ജി.ഒ.സി.എസ്.എം പ്രസിഡ‍ന്റ് ‍‍ഡോ. ഏബ്രഹാം മാർ സെറാഫിം, മദ്യ വർജ്ജന സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നീ മെത്രാപ്പോലീത്തമാർ ചർച്ചകൾക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാമ്പത്തിക തട്ടിപ്പ് കേസ് : ഡിസിസി അംഗം സുഹൈൽ പണം വാങ്ങുന്ന വിഡിയോ പുറത്ത്

തിരുവനന്തപുരം : സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി ഡിസിസി അംഗം സുഹൈൽ ഷാജഹാൻ പണം വാങ്ങുന്ന വിഡിയോ പുറത്ത്.ആശുപത്രിക്കെതിരെ ഓൺലൈൻ മാധ്യമത്തിൽ വ്യാജ വാർത്ത നൽകിയശേഷം അതു പിൻവലിക്കാനായി 10 ലക്ഷം രൂപ...

ഗാന്ധിജി വിഭാവനം ചെയ്ത സ്വാതന്ത്ര്യം സംജാതമാകുന്നത് വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ  പൂർണ്ണതയിലാണ്:  ഡോ. സിറിയക് തോമസ്

കോട്ടയം: ഗാന്ധിജി വിഭാവനം ചെയ്ത സ്വാതന്ത്ര്യം സംജാതമാകുന്നത് വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ  പൂർണ്ണതയിലാണന്ന് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്. ഓർത്തഡോക്സ് സുറിയാനി സഭയുടെ മദ്യവർജന സമതിയുടെ ആഭിമുഖ്യത്തിൽ...
- Advertisment -

Most Popular

- Advertisement -