Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsദൃശ്യം 3...

ദൃശ്യം 3 യിൽ അനുമതിയില്ലാതെ വാഹന നമ്പർ ഉപയോഗിച്ചെന്ന് ആക്ഷേപം

മൂന്നാർ: മോഹൻലാൽ ചിത്രമായ ‘ദൃശ്യം 3’ യുടെ സംവിധായകൻ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ ഗുരുതരമായ പരാതിയുമായി ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ വാഹന ഉടമ രംഗത്ത്. സിനിമയിൽ നായകൻ ഉപയോഗിച്ച പ്രധാന വാഹനത്തിന് തന്റെ സ്വന്തം വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറാണ് വ്യാജമായി ഉപയോഗിച്ചിരിക്കുന്നതെന്നും, ഇതിനായി തന്റെ അറിവോ സമ്മതമോ വാങ്ങിയിട്ടില്ലെന്നും കുഞ്ചിത്തണ്ണി സ്വദേശിയായ രാജീവ് ആരോപിക്കുന്നു.

സിനിമയിൽ നിന്നും തന്റെ വാഹന നമ്പർ കാണിക്കുന്ന ഈ ദൃശ്യങ്ങൾ അടിയന്തരമായി മാറ്റണമെന്നാണ് വാഹന ഉടമ നൽകിയ പരാതിയിൽ പ്രധാനമായി ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജിത്തു ജോസഫ് എന്നിവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് രാജീവിന്റെ തീരുമാനം.

സിനിമയിൽ കേന്ദ്ര കഥാപാത്രം ഉപയോഗിച്ച വാഹനത്തിന്റെ നമ്പറായി കാണിക്കുന്നത് തന്റെ ഒറിജിനൽ വാഹന നമ്പറാണെന്ന് വ്യക്തമാക്കിയ രാജീവ്, സ്വന്തം വാഹനത്തിന്റെ ആർ.സി ബുക്കിന്റെ പകർപ്പ് സഹിതമാണ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി സമർപ്പിച്ചത്.

പരാതിക്കാരനായ രാജീവിന്റെ വാഹനം മഹീന്ദ്ര സ്കോർപിയോ (Scorpio) ആണെങ്കിലും, ദൃശ്യം 3 എന്ന ചിത്രത്തിലെ കഥാപാത്രം ഉപയോഗിച്ചിരിക്കുന്നത് തികച്ചും മറ്റൊരു ബ്രാൻഡ് വാഹനമാണ്. തന്റെ അനുമതിയില്ലാതെ സിനിമയിൽ നമ്പർ പ്ലേറ്റ് വ്യാജമായി ചിത്രീകരിച്ചത് വ്യക്തിപരമായും നിയമപരമായും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നാണ് ഉടമയുടെ പരാതിയിൽ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിരപ്പിള്ളിയിൽ കാട്ടാനാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു

തൃശ്ശൂർ : അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. വാഴച്ചാൽ ശാസ്താംപൂവം ഉന്നതിയിലെ സതീഷും അംബികയുമാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ഇവരുൾപ്പെടെയുള്ള നാലംഗ സംഘം വനവിഭവം ശേഖരിക്കാൻ വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിക്കുകയായിരുന്നു...

എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യനീക്കം അടഞ്ഞ അധ്യായം : ജി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി : എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യനീക്കം അടഞ്ഞ അധ്യായമെന്ന് ആവര്‍ത്തിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഐക്യം വേണ്ടായെന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തിന് ശേഷം...
- Advertisment -

Most Popular

- Advertisement -