Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsപാചക വാതക...

പാചക വാതക പ്രതിസന്ധി : ഗാർഹികേതര വിതരണത്തിന്  മുൻഗണനാക്രമം നിശ്ചയിക്കും 

തിരുവനന്തപുരം : സംസ്ഥാനത്ത് ഗാർഹികേതര  ആവശ്യങ്ങൾക്കുള്ള പാചക വാതക സിലണ്ടറുകളുടെ ക്ഷാമം നേരിടാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ക്ഷാമം തടയാൻ മുൻഗണന ക്രമം നിശ്ചയിക്കാനും  കരിഞ്ചന്തയും  പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെൻ്റ് സംഘം രൂപീകരിക്കും

ആശുപതികൾ , വൃദ്ധ സദനങ്ങൾ , അനാഥാലയങ്ങൾ , സ്കൂളുകൾ , ജനകീയ അടുക്കളകൾ , ഐ ടി പാർക്കിലെ ക്യാൻ്റീനുകൾ , ഫാക്ടറികളിലെ ക്യാൻ്റീനുകൾ അടക്കമുള്ളവർക്ക് ഗാർഹികേതര വിതരണത്തിന് മുൻഗണന നിശ്ചയിക്കും. ഇതിന് വേണ്ടി ഒരു മാർഗ്ഗരേഖ പുറപ്പെടുവിക്കും .

മണ്ണെണ്ണ വിതരണം കൂട്ടാൻ ഉള്ള നടപടികൾ കാര്യക്ഷമമാക്കാൻ  സിവിൽ സപ്ലൈസ് വകുപ്പ് നടപടി എടുക്കും. ഗാർഹിക സിലണ്ടറുകൾ  വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ റവന്യു , സിവിൽ സപ്ലൈസ് , പോലീസ് , പാചക വാതക കമ്പനി പ്രതിനിധികൾ ഉൾപ്പെട്ട എൻഫോഴ്സ്മെൻ്റ് സംഘം പരിശോധന ശക്തമാക്കും.

നിലവിൽ സംസ്ഥാനത്തിന്  അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി 20% ആണ്. അതിഥി തൊഴിലാളികൾ അടക്കമുള്ളവർ കൂടുതലായുള്ള സാഹചര്യം പരിഗണിച്ച്  സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാക്ക് സേനാ താവളത്തിൽ ഭീകരാക്രമണം : 12 പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരുക്ക്

ഇസ്‌‍ലാമാബാദ് : പാകിസ്ഥാനിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 7 കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടു. 35 പേർക്കു പരുക്കേറ്റു.ചൊവ്വാഴ്ച രാത്രി ഖൈബർ പഖ്തൂൺഖ്വയിലെ സൈനിക താവളത്തിലേക്ക് ബോംബുകൾ ഒളിപ്പിച്ച കാറുമായി 2 ചാവേറുകൾ...

യു.കെ വെയിൽസിൽ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാർക്ക് നോർക്ക റിക്രൂട്ട്‌മെന്റ് : അഭിമുഖം നവംബറിൽ

തിരുവനന്തപുരം : യുണൈറ്റഡ് കിംങ്ഡം (യു.കെ) വെയിൽസിൽ (NHS) വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് 2024 നവംബർ 07 മുതൽ 14 വരെ തീയതികളിൽ എറണാകുളത്ത് നടക്കും (PLAB...
- Advertisment -

Most Popular

- Advertisement -