Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaരാമങ്കരിയിൽ നിയന്ത്രണം...

രാമങ്കരിയിൽ നിയന്ത്രണം വിട്ട കാർ കടകളിലേക്ക് ഇടിച്ചുകയറി

ആലപ്പുഴ : രാമങ്കരിയിൽ നിയന്ത്രണം വിട്ട കാർ കടകളിലേക്ക് ഇടിച്ചുകയറി. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശി കെ.ജെ.തോമസിന്റെ ബേക്കറിയും സമീപത്തെ മാമ്പുഴക്കരി വെൻപഴശ്ശേരി രാജേന്ദ്രന്റെ പെട്ടിക്കടയുമാണ് പൂർണ്ണമായും തകർന്നത്. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശികളായ ആഷിക്ക്, ജെ. തോമസ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ ആയിരുന്നു സംഭവം. മുട്ടാർ സ്വദേശികളായ ഇരുവരും രാമങ്കരിയിലെ ഹോട്ടലിൽ നിന്നും  ഭക്ഷണം കഴിച്ച ശേഷം മടങ്ങുന്നതിനിടെ മാമ്പുഴക്കരി ജംഗ്ഷനിൽവെച്ച് കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഫുട്പാപാത്തിലൂടെ കയറിയ വാഹനം ബേക്കറിയും പെട്ടിക്കടയും തകർത്ത ശേഷം മറിയുകയായിരുന്നു.

പരിക്കേറ്റ ഒരാളെ  കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട മാലിന്യമുക്തം : മന്ത്രി വീണാ ജോര്‍ജ് ജില്ലാതല ശുചിത്വ പ്രഖ്യാപനം നടത്തി

പത്തനംതിട്ട : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ടയെ ശുചിത്വജില്ലയായി അടൂര്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു . മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന്...

ഹരിയാനയിലും വോട്ടുകൊള്ള നടന്നുവെന്ന ആരോപണവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി : ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വോട്ടുകൊള്ള നടന്നുവെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി .സംസ്ഥാനത്ത് 25 ലക്ഷം  കള്ളവോട്ടുകളാണുണ്ടായിരുന്നതെന്ന് രാഹുൽ ആരോപിച്ചു .ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച്...
- Advertisment -

Most Popular

- Advertisement -