Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsപി.എസ്.സി അംഗങ്ങളുടെ...

പി.എസ്.സി അംഗങ്ങളുടെ നിയമനം : മന്ത്രിസഭയിൽ തർക്കം

തിരുവനന്തപുരം : പി.എസ്.സി അംഗങ്ങളുടെ നിയമനത്തിൽ മന്ത്രിസഭായോഗത്തിൽ രൂക്ഷമായ തർക്കം അരങ്ങേറി.മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ മന്ത്രി സണ്ണി ജോസഫും മന്ത്രി എ.പി.എ.പി.അനിൽകുമാറും രൂക്ഷ വിമർശനം ഉന്നയിച്ചുവെന്നാണു റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ കൂടിയാലോചന ഇല്ലാതെ അംഗങ്ങളെ നിശ്ചയിച്ചതിലെ എതിർപ്പാണ് അനിൽകുമാർ ഉന്നയിച്ചത്. ഒരു കാര്യവും താനും അറിയുന്നില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

ചെയർമാനും അംഗങ്ങൾക്കുമെതിരെ രാഷ്ട്രപതിയുടെ നടപടി ഏത് നിമിഷവും വന്നേക്കാവുന്ന സാഹചര്യത്തിലാണ് ഉടൻ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ മറുപടി നൽകി.ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളെ നിയമിച്ചതിലും മന്ത്രിമാർ അതൃപ്തി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആസിയാന്‍ ഉച്ചകോടിക്കായി പ്രധാനമന്ത്രി മനിലയിലേക്ക്

ന്യൂഡല്‍ഹി : ആസിയാന്‍-ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് പിലിപ്പൈൻസിലെ മനിലയിലെത്തും. സമുദ്രസുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക, വാണിജ്യ പങ്കാളിത്തം വിപുലീകരിക്കുന്നതിനുമാണ് ഉച്ചകോടിയില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ആസിയാന്‍ ഉച്ചകോടിക്കു...

ശബരിമല നിറപുത്തരി ജൂലൈ 30 ന് : ഇന്ന് നട തുറക്കും

ശബരിമല : നിറപുത്തിരി പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ജൂലൈ 30 നാണ് നിറപുത്തരി. ജൂലൈ...
- Advertisment -

Most Popular

- Advertisement -