Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsNationalകുൽഗാം സിആർപിഎഫ്...

കുൽഗാം സിആർപിഎഫ് ആക്രമണത്തിലെ മുഖ്യപ്രതി ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ലഷ്കര്‍ ഇ തൊയ്ബയുടെ കമാൻഡർ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു.നവംബർ 11ന് കുൽഗാമിലെ സിആർപിഎഫ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടായിരുന്നു.ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.

കുൽഗാമിലെ സൻഗൽപോറ ഗ്രാമത്തിൽ ബുധനാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.ഭട്ടിന്റെ ഒളിത്താവളം വളഞ്ഞ സുരക്ഷാ സേന, വിഡിയോ കോൾ ചെയ്ത് കീഴടങ്ങാൻ ആവശ്യപ്പെട്ടു.എന്നാൽ കീഴടങ്ങാൻ ഇയാൾ തയ്യാറായില്ല. തനിക്ക് അല്ലാഹുവിനെ കാണാനാണ് ആഗ്രഹമെന്നും അതിൽ സന്തോഷവാനാണ് എന്നും മറുപടി നൽകി.വെടിവെപ്പ് തുട‍ർന്നതോടെ സൈന്യം കെട്ടിടത്തിനകത്ത് പ്രവേശിച്ചു. തുടര്‍ന്നാണ് കൊലപ്പെടുത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാനന്തവാടി ന​ഗരസഭയിൽ ഇന്ന് ഹർത്താൽ

വയനാട് : വന്യജീവി ആക്രമണത്തിനെതിരെ മാനന്തവാടി ന​ഗരസഭയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ മൃതദേഹം ഇന്ന് രാവിലെ...

ആദ്യമായി തുടങ്ങിയ പൂവ്കൃഷിയിൽ മികച്ച വിളവ്

പത്തനംതിട്ട : പരീക്ഷണം എന്ന നിലയിൽ ആദ്യമായി തുടങ്ങിയ പൂവ്കൃഷിയിൽ മികച്ച വിളവ് ലഭിച്ച സന്തോഷത്തിലാണ് ചെന്നീർക്കര പഞ്ചായത്ത് അംഗം എം. ആർ. മധു. ഓണക്കാലത്ത് ചെന്നീർക്കരയിലെയും സമീപ പഞ്ചായത്തുകളിലെയും അത്തപ്പൂക്കളങ്ങളിൽ ഇത്തവണ...
- Advertisment -

Most Popular

- Advertisement -