Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസ്മാര്‍ട്ടായി കെഎസ്ആര്‍ടിസി

സ്മാര്‍ട്ടായി കെഎസ്ആര്‍ടിസി

പത്തനംതിട്ട : ജില്ലയില്‍ കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വന്‍ സ്വീകാര്യത. ആറു ഡിപ്പോകളിലും അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡുകളില്‍ 80 ശതമാനവും യാത്രക്കാര്‍ സ്വന്തമാക്കി. തിരുവല്ലയിലും അടൂരും അനുവദിച്ച 1000 വീതം കാര്‍ഡുകളും വിറ്റു. പത്തനംതിട്ട-610, പന്തളം-550, റാന്നി-480, മല്ലപ്പള്ളി-680, കോന്നി-419 ഉം കാര്‍ഡുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ന്നു.

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ട്രാവല്‍ കാര്‍ഡിലൂടെ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ എല്ലാത്തരം ബസുകളിലും യാത്ര ചെയ്യാനാകും. കണ്ടക്ടര്‍മാര്‍, അംഗീകൃത ഏജന്റുമാര്‍ എന്നിവര്‍ വഴിയും കെഎസ്ആര്‍ടിസി ഡിപ്പോയിലും കാര്‍ഡുകള്‍ ലഭിക്കും. 50 രൂപയാണ് ചാര്‍ജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക. പരമാവധി 3000 രൂപ വരെ ചാര്‍ജ് ചെയ്യാം. 100 രൂപയാണ് കാര്‍ഡിന് ഈടാക്കുന്നത്.

ഉടമസ്ഥന്റെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കും കാര്‍ഡ് ഉപയോഗിക്കാം. ബസില്‍ കയറുമ്പോള്‍ കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ യാത്രാക്കൂലി ഓട്ടോമാറ്റിക്കായി കാര്‍ഡില്‍ നിന്ന് കുറയും. ടിക്കറ്റ് മെഷീനില്‍ കാര്‍ഡിന്റെ ബാലന്‍സ് അറിയാനും സാധിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം- കെസി വേണുഗോപാല്‍: കെഎസ്ആര്‍ടിസിയെ കടക്കെണിയിലാക്കില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എല്‍ഡിഎഫിനെ ഇനി വേണ്ടെന്നാണ് ജനം പറയുന്നത്. സിപിഎം- ബിജെപി ചങ്ങാത്തം പുതിയ കഥയല്ലെന്നും ഭീകര പിആര്‍ നടത്തിയാലും...

ഓണാഘോഷം : ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി

തിരുവനന്തപുരം : ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളിൽ കുട്ടികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കൂടുതലായി എത്തുമെന്നതിനാൽ കേരളാ മാരീടൈം ബോർഡ് പരിശോധനകൾ കൂടുതൽ ശക്തമാക്കി. ടൂറിസ്റ്റ് ബോട്ടുകളിൽ ആവശ്യമായ ലൈഫ് സേവിങ്...
- Advertisment -

Most Popular

- Advertisement -