Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവന്യജീവികളുടെ അക്രമണം...

വന്യജീവികളുടെ അക്രമണം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു: പ്രൊഫ. പി.ജെ കുര്യൻ

തിരുവല്ല : വന്യജീവികളുടെ അക്രമണം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുന്നു എന്നും  ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സർക്കാരിനു കഴിയുന്നില്ലായെന്നത് അത്യന്തം സങ്കടകരമാണെന്നും മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ  പ്രൊഫ പി.ജെ കുര്യൻ അഭിപ്രായപ്പെട്ടു.  യുഡിഎഫ് നേത്യ സമ്മേളനം തിരുവല്ല  വൈ എം സി എ യിൽ ഉത്ഘാടനം ചെയ്യ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു.

യു ഡി എഫ്  ജില്ലാ ചെയർമാൻ അഡ്വ. വർഗ്ഗിസ് മാമ്മൻ ,അഡ്വ. റെജി തോമസ്, കുഞ്ഞു കോശി പോൾ , ജേക്കബ് പി ചെറിയാൻ, വർഗ്ഗിസ് ജോൺ, കോശി പി. സഖറിയ, ഈപ്പൻ കുര്യൻ, ഏബി മേക്കരിങ്ങാട്ട്, പി എ അനിർ, ആർ മധുസുദനൻ നായർ, അഡ്വ.ബിനു വി. ഈപ്പൻ, സാം ഈപ്പൻ, അഡ്വ.രാജേഷ് ചാത്തങ്കരി, അബോറ്റി ചിറയിൽ, ക്രിസ്റ്റഫർ ഫിലിപ്പ്, തോമസ് മാത്യു ആനിക്കാട്, സുരേഷ് ബാബു പാലാഴി, ജോർജ്ജ് മാത്യു, ജോസ് പഴയിടം, കെ.ജി. സാബു ,സജി എം. മാത്യു,വി.ആർ രാജേഷ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം മെഡിക്കൽ കോളജ് ഭൂഗർഭ അടിപ്പാത തുറന്നു

കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികൾക്കും സന്ദർശകർക്കും അപകടരഹിതമായി റോഡ് കുറുകെ കടക്കുന്നതിനായി 1.30 കോടി രൂപ ചെലവിട്ടു പൊതുമരാമത്ത് വകുപ്പു നിർമിച്ച ഭൂഗർഭ അടിപ്പാത പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി...

പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന്  12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനത്തിനിരയായ മുന്‍ ഡയറ്റ് അധ്യാപകന്‍ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി ലഭിച്ചു. 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സമരകാലത്ത് സുരേന്ദ്രന്...
- Advertisment -

Most Popular

- Advertisement -