Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രിക്ക് നാളെ...

മുഖ്യമന്ത്രിക്ക് നാളെ പത്തനംതിട്ട ഡിസിസിയിൽ സ്വീകരണം

പത്തനംതിട്ട: മുഖ്യമന്ത്രി വി ഡി സതീശന് നാളെ (വ്യാഴം) പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി)യുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള പത്തനംതിട്ടയിലെ സന്ദർശനത്തിന്റെ ഭാഗമായാണ് ഡിസിസിയുടെ നേതൃത്വത്തിൽ സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്.

ഉച്ചയ്ക്ക് 2 ന് ചേരുന്ന യോഗത്തിൽ ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ, കെപിസിസി , ഡിസിസി , പോഷക സംഘടനാ നേതാക്കൾ, ജില്ലയിലെ കോൺഗ്രസ് എം എൽ എമാർ, ജനപ്രതിനിധികൾ, പ്രവർത്തകരും വിവിധ പോഷക സംഘടനാ ഭാരവാഹികളും ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കും.

മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് ഡിസിസി സംഘടനാ കാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റ സാഹചര്യത്തിൽ ജില്ലയിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.

ജില്ലയുടെ വിവിധ ആവശ്യങ്ങളും വികസന വിഷയങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള അവസരമായും പരിപാടിയെ കോൺഗ്രസ് നേതൃത്വം കാണുന്നു. പത്തനംതിട്ട ജില്ല നേരിടുന്ന അടിസ്ഥാന സൗകര്യ, റോഡ്-ഗതാഗത, ടൂറിസം, കാർഷിക മേഖലകളിലെ പ്രശ്നങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും ഉണ്ടാകുമെന്നാണ് സൂചന.

ശബരിമല തീർഥാടനം, ജില്ലയിലെ വികസന പദ്ധതികൾ, മലയോര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയാകാൻ സാധ്യതയുണ്ട്.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിവിധ ജില്ലകളിൽ അദ്ദേഹത്തിന് പാർട്ടി ഘടകങ്ങളുടെ നേതൃത്വത്തിൽ സ്വീകരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് ചിക്കൻ സാൻവിച്ച് കഴിച്ച 35 പേർക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം : മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധയേറ്റ് 35 പെരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച പരിപാടിയിൽ നിന്നും ചിക്കൻ സാൻവിച്ച് കഴിച്ചവർക്കാണ് വിഷബാധയേറ്റത്.വയറിളക്കവും ഛർദ്ദിയും...

ആന്ധ്രയിൽ ബസിന് തീപ്പിടിച്ച് 12 പേർ വെന്തുമരിച്ചു

ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ ബസിന് തീപിടിച്ച് 12 പേർ വെന്തുമരിച്ചു. ഇരുപതിലേറെപ്പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച ശേഷം തീപിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും തീപിടിച്ചു.ഹൈദരാബാദില്‍...
- Advertisment -

Most Popular

- Advertisement -