Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsനീരേറ്റുപുറം പമ്പ...

നീരേറ്റുപുറം പമ്പ ജലോത്സവം പതാക ഉയർത്തൽ കർമ്മം

തിരുവല്ല: 68-ാമത് നീരേറ്റുപുറം കെ. സി. മാമ്മൻ മാപ്പിള ട്രോഫി പമ്പാ ജലമേളയുടെ പതാക ഉയർത്തൽ കർമ്മം തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ എസ്. ലേഖ നിർവഹിച്ചു. നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പമ്പാ ബോട്ട് റേസ് ക്ലബ് വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി. തോമസ് അധ്യക്ഷത വഹിച്ചു.

പമ്പാ ജലമേളയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കെ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ സംഘാടക സമിതി അംഗങ്ങളും ജനപ്രതിനിധികളും വള്ളംകളി പ്രേമികളും പങ്കെടുത്തു. കേരളത്തിന്റെ പരമ്പരാഗത ജലോത്സവമായ പമ്പാ ജലമേളയ്ക്ക് ആവേശകരമായ തുടക്കമാണ് പതാക ഉയർത്തൽ ചടങ്ങോടെ കുറിച്ചത്.

നെടുമ്പ്രം  പഞ്ചായത്ത് ജലമേള വാർഡ് മെമ്പർ ജോജി തോമസ്, റിൻസൺ തോമസ്, വൈശാഖ് തണ്ണിയേൽ, കുരുവിള മാത്യൂസ്  കിണറ്റുകര,പമ്പാ ബോട്ട് റേസ് ക്ലബ് സെക്രട്ടറി പുന്നൂസ് ജോസഫ്,കൺവീനർ വി ആർ രാജേഷ് എന്നിവർ പ്രസംഗിച്ചു.

സെപ്റ്റംബർ 13-ന് ഉച്ചയ്ക്ക് 2 മണിക്ക് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിലാണ് 68-ാമത് കെ. സി. മാമ്മൻ മാപ്പിള ട്രോഫി പമ്പാ ജലമേള നടക്കുന്നത്. പ്രമുഖ വള്ളംകളി ടീമുകളും മുൻനിര തുഴച്ചിൽ താരങ്ങളും അണിനിരക്കുന്ന ജലമേളയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുപ്പൂരിൽ പടക്കനിർമാണത്തിനിടെ നടന്ന സ്ഫോടനത്തിൽ മൂന്ന് മരണം

തിരുപ്പൂർ : തിരുപ്പൂരിൽ വീട്ടിൽ നടന്ന പടക്കനിർമാണത്തിനിടെ സ്ഫോടനം. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് പേർ സ്ഫോടനത്തിൽ മരിച്ചു. കുമാർ (23), തിരിച്ചറിയാത്ത യുവതി, 9 മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.കുമാറും യുവതിയും...

കേരള തീരത്ത് കടലാക്രമണ സാധ്യത : മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് കള്ളക്കടൽ പ്രതിഭാസം മൂലം കടലാക്രമണ സാധ്യത ഉയർന്നതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന്  വൈകുന്നേരം 5.30 വരെ കേരള തീരത്തിൽ 0.4 മുതൽ...
- Advertisment -

Most Popular

- Advertisement -