കോഴഞ്ചേരി : ബിജെപി ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇലന്തൂർ കുടയാറ്റു തറയിൽ കെ.പി. മനോജ് കുമാറിനെ (53)യാണ് ഇന്ന് രാവിലെ വല്യവട്ടത്തെ കുടുംബക്ഷേത്രത്തിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മുട്ടത്തുകോണം എസ് എൻഡിപി എച്ച് എസ് എസിലെ ലാബ് അസിസ്റ്റൻ്റ് ആയിരുന്നു. രണ്ട് വർഷമായി ബിജെപി ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ആണ്.