Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiമൂവാറ്റുപുഴയിൽ വീട്ടിനുള്ളിൽ...

മൂവാറ്റുപുഴയിൽ വീട്ടിനുള്ളിൽ വെടിവയ്പ് : ഒരാൾക്ക് ഗുരുതര പരുക്ക്

കൊച്ചി : മൂവാറ്റുപ്പുഴയിൽ ബന്ധുക്കൾ തമ്മിലുള്ള തര്‍ക്കത്തിനിടെ വീട്ടിനുള്ളിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് ഗുരുതര പരുക്ക്.മൂവാറ്റുപുഴ കടാതിയിൽ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം.സഹോദരിമാരുടെ മക്കളായ കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും തമ്മിലാണ് തര്‍ക്കമുണ്ടായത്. തർക്കത്തെത്തുടർന്ന് കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവയ്ക്കുകയായിരുന്നു.

വയറിന് വെടിയേറ്റ നവീനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു .നവീനും കിഷോറും തമ്മിൽ നേരത്തെയും വഴക്ക് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.ലൈസൻസുള്ള തോക്കാണ് കിഷോറിന്റെ കൈവശമുള്ളത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം...

കലയിലൂടെ ധാർമ്മികതയും മൂല്യബോധവും വളർത്തണം. – മാർ അപ്രേം

ഓതറ: മനുഷ്യരിലെ ജന്മസിദ്ധമായ ശക്തിയുടെ പ്രകടനവും നൈതിക പ്രേരണയായ കല ധാർമിക ചിന്തയിലേക്കും മൂല്യബോധത്തിലേക്കും നയിക്കണമെന്നും വർണ്ണ,വർഗ്ഗ വിവേചനങ്ങൾക്ക് അതീതമായി നീതിയുടെ സമത്വത്തിന്റെയും തലമായി കല മാറണം എന്നും കലയും സംസ്ക്കാരും നാടിൻ്റെ...
- Advertisment -

Most Popular

- Advertisement -