Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപത്മവിഭൂഷൻ ജസ്റ്റിസ്...

പത്മവിഭൂഷൻ ജസ്റ്റിസ് കെ.ടി.തോമസിനെ ആദരിച്ചു

തിരുവല്ല : രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ച സുപ്രീംകോടതി മുൻ ജസ്റ്റിസും പമ്പ ബോട്ട് റേയ്സ് ക്ലബ്ബിൻ്റ് രക്ഷാധികാരിയും ആയ പത്മവിഭൂഷൻ ജസ്റ്റിസ് കെ .ടി.തോമസിനെ പമ്പ ബോട്ട് റേസ് ക്ലബ് ഭാരവാഹികൾ ആദരിച്ചു. 67- മത് കെ .സി .മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുന്നാൾ പമ്പ ജലോത്സവത്തിന് മുന്നോടിയായിട്ടാണ് ആദരവ് സംഘടിപ്പിച്ചത്.

വർക്കിംഗ് പ്രസിഡണ്ട് വിക്ടർടി.തോമസിന്റെ അധ്യക്ഷതയിൽ നടന്ന ആദരിക്കൽ ചടങ്ങിൽ ജലമേള മുഖ്യ സ്പോൺസർ നോഹ ജോർജ് ചിറമണ്ണിൽ, അനിൽ ടി.തോമസ്, ജനറൽ കൺവീനർ വി .ആർ.രാജേഷ്, വൈസ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ, ഷിജിൻ വർഗീസ് എന്നിവർ പങ്കെടുത്തു.

ജാതിമതവർഗ്ഗവർണ്ണചിന്തകൾക്കതീതമായി മനുഷ്യൻ ഒന്നാണെന്ന് ഉള്ള സന്ദേശമുയർത്തുന്നതാണ് ഓരോ വള്ളംകളി എന്നും നീരേറ്റുപുറം പമ്പ ജലോത്സവം അതിന്റെ പാരമ്പര്യം കൊണ്ട് തന്നെ ജനമനസ്സിൽ സ്ഥാനം ഉറപ്പിച്ചതാണെന്നും ജസ്റ്റിസ് കെ.ടി. തോമസ്പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം : കണിച്ചുകുളങ്ങരയിലെ എബിസി സെന്റർ ഉദ്ഘാടനം നാളെ

ആലപ്പുഴ : തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾക്കുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കണിച്ചുകുളങ്ങരയിൽ നിർമ്മാണം പൂർത്തീകരിച്ച അനിമൽ ബർത്ത് കൺട്രോൾ...

കുമ്പളം രണ്ടാം റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ​കുമ്പളം - തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഏഴാം നമ്പർ ലെവൽ ക്രോസ്സ് (കുമ്പളം രണ്ടാം ഗേറ്റ്) ടാറിങ് പ്രവൃത്തികൾക്കായി അടച്ചിടും. ഫെബ്രുവരി 19 രാവിലെ എട്ട് മണി മുതൽ 21-ാം തീയതി...
- Advertisment -

Most Popular

- Advertisement -