Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsHarippadമായം കലര്‍ന്നതായി...

മായം കലര്‍ന്നതായി സംശയിക്കുന്ന വെളിച്ചെണ്ണ പിടിച്ചെടുത്തു

ഹരിപ്പാട് : നഗരസഭയില്‍ തുലാംപറമ്പു നോര്‍ത്തില്‍ പ്രവര്‍ത്തിക്കുന്ന ഹരിഗീതം കോകോ നട്ട് ഓയില്‍ എന്ന സ്ഥാപനത്തില്‍ നിന്നും മായം കലര്‍ന്നതായി സംശയമുള്ളതും തെറ്റായ വിവരങ്ങള്‍ നല്‍കി വില്‍ക്കുന്നതുമായ വെളിച്ചെണ്ണയും ബ്ലെന്‍ഡഡ് ഭക്ഷ്യഎണ്ണയും സാമ്പിള്‍ എടുത്ത ശേഷം സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവന്‍ സ്റ്റോക്കും പിടിച്ചെടുത്തു.

സ്ഥപനത്തില്‍ ഏകദേശം ആറായിരത്തിയഞ്ഞൂറ് ലിറ്റര്‍ എണ്ണ സ്റ്റോക്കുണ്ടായിരുന്നു. മുഴുവന്‍ സ്റ്റോക്കും പിടിച്ചെടുത്തിട്ടുണ്ട്. സാമ്പിളുകള്‍ വിശദ പരിശോധനക്കായി എന്‍എബിഎല്‍ അക്രെഡിറ്റഡ് ലാബിലേക്ക് അയച്ചു.

ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ വൈ ജെ സുബിമോള്‍, ഹരിപ്പാട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ എസ് ഹേമാംബിക, ആലപ്പുഴ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ രാഹുല്‍ രാജ്, ചെങ്ങന്നുര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ എസ് ശരണ്യ എന്നിവര്‍ ഓപ്പറേഷന് നേതൃത്വം നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെന്നൈയിൽ വിമാനത്തിലെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ വിമാനത്തിലെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി. പുലർച്ചെ 3.23 ന് ചെന്നൈയിൽ ലാൻഡ് ചെയ്ത ഷാർജയിൽ നിന്നുള്ള G9-471 വിമാനത്തിൽ നിന്നാണ് പുതുക്കോട്ട സ്വദേശിയായ...

കടത്തിണ്ണയിൽ കഴിഞ്ഞിരുന്ന വയോധികന് സ്നേഹത്തണലൊരുക്കി പന്തളം ജനമൈത്രി പോലീസ്

പന്തളം : പഴുത്തുപുഴുവരിച്ച മുറിവും പേറി പെട്ടിഓട്ടോ സ്റ്റാൻഡിലെ തണുത്ത കടത്തിണ്ണയിൽ 20 നാൾ കിടന്ന വയോധികന് സ്നേഹത്തണലൊരുക്കി പന്തളം ജനമൈത്രി പോലീസും കിടങ്ങന്നൂർ കരുണാലയവും. ബന്ധുക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് ആരുമില്ലാതെ കടത്തിണ്ണയിൽ...
- Advertisment -

Most Popular

- Advertisement -