Sunday, July 6, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorതിരുവൻവണ്ടൂർ ഗുരുദേവ...

തിരുവൻവണ്ടൂർ ഗുരുദേവ ഭദ്രകാളീ ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി

ചെങ്ങന്നൂർ: –  തിരുവൻവണ്ടൂർ ഗുരുദേവ ഭദ്രകാളീ ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി. വൈകീട്ട് 6.30-നു കരീലക്കുളങ്ങര കൈലാസൻ തന്ത്രിയുടെയും മേല്ശാന്തി ബാഹുലേയൻ തന്ത്രിയുടെയും മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്.

വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആലുവ അദ്വൈതാശ്രമത്തില് ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില് നടന്ന സർവ്വ മത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം ഗോവ ഗവര്ണര് പി.എസ്. ശ്രീധരന്പിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന് ശതാബ്ദി സമ്മേളന സന്ദേശം നല്കും. ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ അധ്യക്ഷനാകും.

മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനാദ്ധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ,ശ്രീമദ് അസം ഗാനന്ദ ഗിരി സ്വാമികൾ ( ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്, ശിവഗിരി മഠം ), പി.എം എ സലാം മുസ്ലിയാർ മാന്നാർ ( സനാതന ധർമ്മ സൂഫി പ്രചാരകൻ) എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും

23-നു വൈകീട്ട് 7.30-നു ശ്രീനാരായണ കൺവൻഷനിൽ പ്രീതി ലാലും 24-നു സി.എച്ച്. മുസ്തഫ മൗലവിയും പ്രസംഗിക്കും. 25-നു വൈകീട്ട് ഏഴിനു ധ്രുവമേളം. 26-നു വൈകീട്ട് 7.30-നു നൃത്തനൃത്യങ്ങൾ, 8.30-നു ക്ലാസിക് ഡാൻസ്. 27-നു രാത്രി 7.30-നു കോലംവരവ്, 9.30-നു പടയണി. 28-നു രാത്രി 7.30-നു ഗാനമേള, 29-നു വൈകീട്ട് 7.30-നു തിരുവാതിര, 8.30-നു കുത്തിയോട്ടച്ചുവടും പാട്ടും. 30-നു രാവിലെ എട്ടിന് പൊങ്കാല, സമൂഹസദ്യ, 3.30-ന് ആറാട്ടു ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നും ഇരമല്ലിക്കര ആറാട്ട് കടവിലേക്ക് , തുടർന്ന്  ആറാട്ട് വരവും കൊടിയിറക്കും.
.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഝാർഖണ്ഡിലെ ഇ.ഡി.റെയ്ഡ് : മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയേയും വീട്ടുജോലിക്കാരനേയും അറസ്റ്റ് ചെയ്തു

റാഞ്ചി: ഝാർഖണ്ഡിലെ ഇ.ഡി. റെയ്ഡിൽ ജാർഖണ്ഡ് ഗ്രാമവികസന മന്ത്രി അലംഗീർ ആലമിന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിനേയും വീട്ടുജോലിക്കാരനായ ജഹാംഗീറിനേയും അറസ്റ്റ് ചെയ്തു. ഇവരുടെ വീടുകളിൽ നിന്ന് കണക്കിൽപ്പെടാത്ത 35 കോടി രൂപയാണ്...

Kerala Lotteries Results 17-05-2025 Karunya KR-706

1st Prize : ₹1,00,00,000/- KH 693615 (PATTAMBI) Consolation Prize ₹5,000/- KA 693615 KB 693615 KC 693615 KD 693615 KE 693615 KF 693615 KG 693615 KJ 693615 KK...
- Advertisment -

Most Popular

- Advertisement -