Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേരളത്തിലെ റെയിൽവേ...

കേരളത്തിലെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടിയിലധികം വർദ്ധനവ് : അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി : 2009-14 കാലഘട്ടത്തിൽ പ്രതിവർഷം ₹372 കോടിയായിരുന്ന കേരളത്തിലെ റെയിൽവേ ബജറ്റ് വിഹിതം, 2026-27 സാമ്പത്തിക വർഷത്തിൽ പത്തിരട്ടിയിലധികം വർദ്ധിച്ച് ₹3,795 കോടിയായെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2026 ഏപ്രിൽ ഒന്ന് വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ ആകെ ₹11,650 കോടി ചെലവ് പ്രതീക്ഷിക്കുന്ന 9 പദ്ധതികൾക്ക് (3 പുതിയ പാതകളും 6 ഇരട്ടിപ്പിക്കലുകളും) അംഗീകാരം നൽകിയിട്ടുണ്ട്.

ഭൂമിയേറ്റെടുക്കലിലുള്ള കാലതാമസമാണ് അങ്കമാലി- എരുമേലി റെയിൽ പാത അടക്കമുള്ള പദ്ധതികൾ വൈകുന്നതിന് കാരണമെന്ന് ശ്രീ അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. റെയിൽവേ പദ്ധതികൾ വേഗത്തിലാക്കാൻ ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കേണ്ടതുണ്ട്. പദ്ധതികൾക്കായി ആകെ 618 ഹെക്ടർ ഭൂമി വേണമെന്നിരിക്കെ, ഇതുവരെ 78 ഹെക്ടർ (13%) മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഭൂമി ഏറ്റെടുക്കലിനായി 1,976 കോടി രൂപ റെയിൽവേ സംസ്ഥാന ​ഗവൺമെൻ്റിന് കൈമാറിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കേരള ​ഗവൺമെൻ്റിൻ്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം : രണ്ട് പ്രതികൾ പിടിയിൽ

പന്തളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ  ലൈംഗികാതിക്രമം നടത്തിയ  രണ്ട് പ്രതികളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല വടക്കേതിൽ മേലെതുണ്ടിൽ രാജേഷ് എന്ന് വിളിക്കുന്ന സുനിൽ കുമാർ (42), കുരമ്പാല കൊച്ചുതുണ്ടിൽ വീട്ടിൽ...

പത്തനംതിട്ടയിലെ 4 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ് ; ഒരുക്കങ്ങൾ പൂർത്തിയായി

​പത്തനംതിട്ട : ജില്ലയിലെ 4 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുള്ള വാർഡുകളിലേക്ക് നാളെ (28) ഉപതിരഞ്ഞെടുപ്പ് നടക്കും. പോളിങ്ങിനുള്ള അവസാനവട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു. ​രാവിലെ 7 മണി മുതൽ...
- Advertisment -

Most Popular

- Advertisement -