Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsഎഐഎസ്എഫ് പത്തനംതിട്ട...

എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയ്ക്ക് സ്റ്റേഷനിൽ പോലീസ് മർദനം: പ്രതിഷേധം ശക്തമാകുന്നു

പത്തനംതിട്ട: എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലിന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് എഐഎസ്എഫ്, എഐവൈഎഫ് പ്രവർത്തകർ രംഗത്തെത്തി.
​മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയാൻ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ക്രൂരമായ മർദനത്തിന് ഇരയായതെന്ന് നേതാക്കൾ ആരോപിച്ചു.

സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറുകയും തുടർന്ന് കസ്റ്റഡിയിലെടുത്ത് മർദിക്കുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ എഐഎസ്എഫ് നേതാവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
​പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരായവരെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.

നിയമം കയ്യിലെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. സംഭവം വിവാദമായതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചേന്ദമംഗലം കൊലപാതകം : നായയെ ചൊല്ലി തർക്കം ; ഇരുമ്പുദണ്ഡുമായി ആക്രമണം

പറവൂർ : ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയും കൊല്ലപ്പെട്ട കുടുംബവുമായി വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കം നടന്നിരുന്നുവെന്ന് വിവരം. കൊല്ലപ്പെട്ട വേണുവിന്റെ വീട്ടിലെ നായ...

ചേർത്തലയിൽ വീട്ടമ്മയെ അയൽവാസിയായ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ആലപ്പുഴ : ചേർത്തല പൂച്ചാക്കലിൽ വീട്ടമ്മയെ അയൽവാസിയായ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. പുളിന്താഴ നികര്‍ത്തില്‍ ശരവണന്റെ ഭാര്യ വനജ (50) ആണ് മരിച്ചത്. അയൽവാസി വിജീഷാണ് (42) വീട്ടിൽ കയറി...
- Advertisment -

Most Popular

- Advertisement -