Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsകർഷകർക്ക് നീതി...

കർഷകർക്ക് നീതി ലഭിക്കുന്നതുവരെ ബിജെപി ഒപ്പമുണ്ടാകും:  രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : കർഷകർക്ക് നീതി ലഭിക്കുന്നതുവരെ ബിജെപി ഒപ്പമുണ്ടാകുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.സംയുക്ത കർഷക വേദിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കർഷകരെ ദ്രോഹിക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾ വിലക്കയറ്റത്തിന് കാരണമായെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.പ്രധാനമന്ത്രിക്ക് ഭാരതത്തിലെ കർഷകരെ സംരക്ഷിക്കുമെന്ന നിലപാടാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വികസിത കേരളമെന്നത് ബിജെപിയുടെ മുദ്രാവാക്യമല്ല മറിച്ച് കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു. കർഷകന്റെ നെൽസംഭരണ കുടിശ്ശിക കൊടുത്ത തീർക്കുക, നെൽ സംഭരണത്തിൽ സംസ്ഥാനം കേന്ദ്രവുമായിട്ടുള്ള കരാർ നടപ്പിലാക്കുക, കർഷകന്റെ അവകാശമായ നെല്ലിന്റെ വില ലോൺ ആയി നൽകുന്ന  പി ആർ എസ് സമ്പ്രദായം അവസാനിപ്പിക്കുക, കൃഷിയെയും കർഷകനെയും കാട്ടുമൃഗങ്ങളിൽ നിന്ന് രക്ഷിക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് ധർണ്ണ സംഘടിപ്പിച്ചത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത : 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂ‍ർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും...

കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടയിൽ കിട്ടിയ കുടത്തിൽ സ്വർണവും വെള്ളിയും

കണ്ണൂർ : കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടയിൽ റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടെത്തിയ കുടത്തിൽ സ്വർണവും വെള്ളിയും.പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ കിട്ടിയത്. 18 പേരുണ്ടായിരുന്ന തൊഴിലുറപ്പ്...
- Advertisment -

Most Popular

- Advertisement -