Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryറവ.ഡീക്കൻ ആഷർ...

റവ.ഡീക്കൻ ആഷർ ഷാജിയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

കോഴഞ്ചേരി: റവ.ഡീക്കൻ ആഷർ ഷാജിയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം.  പന്തളം മങ്ങാരം വടക്കേമുരുപ്പേൽ ആഷർ ഷാജി(26)ആണ് അന്തരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോഴഞ്ചേരി – പന്തളം റോഡിൽ നാൽക്കാലിക്കൽ പാലത്തിന് സമീപമായിരുന്നു അപകടം. ആഷർ ഷാജി സ്‌കൂട്ടറിൽ പന്തളത്തു നിന്നു കോഴഞ്ചേരിക്ക് വരുന്നവഴി മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടോറസ് ലോറിയിടിക്കുകയായിരുന്നു.

ഉടൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോട്ടയം വൈദിക സെമിനാരി അധ്യാപകൻ ഫാ. ഷാജി പി ജോണിന്റെയും പരേതയായ തിരുവല്ല പരിയാരത്ത് മറിയം ഷാജി ജോണിന്റെയും ഏകമകനാണ്. ടോറസ് ലോറി ഡ്രൈവറെ ആറന്മുള പോലീസ് അറസ്റ്റു ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരെ പരാതി നൽകി മുൻ ജൂനിയർ ആർട്ടിസ്റ്റ്

കൊച്ചി : നടൻ ബാബുരാജിനും സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും എതിരെ പീഡനം ആരോപിച്ച് മുൻ ജൂനിയർ ആർട്ടിസ്റ്റ് ഇ മെയിൽ വഴി പൊലീസിന് പരാതി നൽകി.പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. നിലവിൽ...

എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്ക് പെരുംതേനീച്ചയുടെ കുത്തേറ്റ് പരുക്ക്

കൊടുമൺ : ചന്ദനപ്പള്ളി എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്ക് പെരുംതേനീച്ചയുടെ കുത്തേറ്റ് പരുക്ക്. ഇന്ന് രാവിലെ 6 പേർക്കാണ് തേനീച്ച കൂട്ടത്തിൻ്റെ കുത്തേറ്റത്. തൊഴിലാളികളായ പ്രസാദ് (57),മോഹനൻ (40), ഉബൈദ(52), അജിത (49), ആശ...
- Advertisment -

Most Popular

- Advertisement -